ന്യൂഡൽഹി: ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽനിന്ന് 30 മുതൽ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.
ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.
ഉപയോക്താക്കൾക്ക് വിലപേശൽ ശേഷിയില്ലാത്തതിനാൽ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.
വിവിധ ക്രെഡിറ്റ് കാർഡ് കമ്പനികൾ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബേല. എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.