ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ബിസിസിഐയുടെ കടം മാത്രം ബൈജൂസ് വീട്ടിയതിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് സമീപ കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെ നിലവിൽ സുപ്രീം കോടതിയിൽ നിന്നുള്ള വിമർശനവും കമ്പനിക്ക് കേൾക്കേണ്ടതായി വന്നു.

നിരവധി കടബാധ്യതകളുള്ള കമ്പനി എന്തു കൊണ്ടാണ് ബി.സി.സി.ഐയുടെ കടം മാത്രമായി വീട്ടിയതെന്നാണ് സുപ്രീം കോടതി ആരാഞ്ഞിരിക്കുന്നത്. 15,000 കോടി രൂപയുടെ കടമുള്ളപ്പോൾ എന്തുകൊണ്ടാണ് ഒരു പാർട്ടിയുടെ മാത്രം കടം വീട്ടിയതെന്നാണ് കോടതി ചോദിച്ചത്.

പാപ്പരത്ത നടപടികൾ കൈക്കൊള്ളുന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (The National Company Law Appellate Tribunal – NCLAT) എന്തു കൊണ്ടാണ് പാപ്പരത്ത നടപടികൾ ക്ലോസ് ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതെന്നും കോടതി ചോദിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 2ാം തിയ്യതി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയ്ക്ക് (BCCI) നൽകാനുള്ള 158.9 കോടി രൂപയുടെ സെറ്റിൽമെന്റിന് NCLT അനുമതി നൽകിയിരുന്നു.

ഇത്തരത്തിൽ അനുമതി ലഭിച്ചത് കമ്പനി സ്ഥാപകനായ ബൈജു രവീന്ദ്രനെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു. കമ്പനിയുടെ നിയന്ത്രണത്തിലേക്ക് തിരിച്ചെത്താനും ഇത് അദ്ദേഹത്തെ സഹായിച്ചു. എന്നാൽ ഇത് അധിക കാലം നീണ്ടു നിന്നില്ല.

ബൈജൂസിൽ നിക്ഷേപമുള്ള യു.എസിലെ ഗ്യാസ് ട്രസ്റ്റ് കമ്പനി LLC സുപ്രീം കോടതിയെ സമീപിച്ചതോടെ, ആഗസ്റ്റ് 14ാം തിയ്യതി പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

സെറ്റിൽമെന്റിന്റെ ഭാഗമായി ബൈജൂസിൽ നിന്ന് ലഭിച്ച തുക പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ ബി.സി.സിഐ ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

‘നിലവിൽ ബൈജൂസിന് 15,000 കോടി രൂപയുടെ കടമാണുള്ളത്. കടബാധ്യതയുടെ വലിപ്പം വളരെ വലുതായിരിക്കുന്ന സാഹചര്യത്തിൽ, ഒരു പ്രമോട്ടർ തങ്ങൾക്ക് പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റർക്ക് (BCCI) നടന്നു പോകാൻ സാധിക്കുമോ?’ കോടതി ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പർദിവാല, മനോഡ് മിശ്ര എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ കേസ് അപ്പലേറ്റ് ട്രൈബ്യൂണലിലേക്ക് തിരിച്ചയയ്ക്കുമെന്ന സൂചനയും പരമോന്നത കോടതി നൽകി.

ബൈജൂസും, ബി.സി.സിഐയും തമ്മിൽ 2019ലാണ് ടീം സ്പോൺസർ കരാറിൽ ഏർപ്പെട്ടിരുന്നത്. 2022 പകുതി വരെ ബൈജൂസ് പേയ്മെന്റ് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങിയെന്നാണ് കേസ്.

ഇത്തരത്തിൽ 158.9 കോടിയുടെ ബാധ്യതയാണുണ്ടായത്. ഈ കടം മാത്രമായി വീട്ടിയതിനെയാണ് സുപ്രീം കോടതി പരാമർശിച്ചത്.

X
Top