ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി ഗ്രൂപ്പ്: അന്വേഷണം രണ്ട്മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി, സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യോട് നിര്‍ദ്ദേശിച്ചു. നിലവിലെ അന്വേഷണത്തിന് പുറമെ സെക്യൂരിറ്റി കോണ്‍ട്രാക്ട്‌സ് റെഗുലേഷന്‍ ചട്ടത്തിലെ 19(എ) വകുപ്പിന്റെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും സെബി നടത്തേണ്ടിവരും.ചെറുകിട നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദഗ്ധ സമിതിയ്ക്കും കോടതി രൂപം നല്‍കി.

ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.റെഗുലേറ്ററി സംവിധാനത്തിന്റെ പോരായ്മകളും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണ് സപ്രെ അധ്യക്ഷനായ സമിതി തയ്യാറാക്കേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒപി ഭട്ട്, വിരമിച്ച ജഡ്ജി ജെപി ദേവദത്ത്, നന്ദന്‍ നിലേകന, സമോശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

യു.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് വഞ്ചനാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതിനോടകം 148 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം ഓഹരികള്‍ നഷ്ടപ്പെടുത്തി. അദാനി ആഘാതം കാരണം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തകരുകയും നിക്ഷേപകരുടെ പണം വന്‍തോതില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

്അദാനി ഗ്രൂപ്പ് പ്രശ്‌നത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സെബി നേരത്തെ സൂപ്രീം കോടതിയെ അറിയിച്ചിരുന്നു. ഓഹരി വിലയിലെ ചലനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും അന്വേഷണത്തിന് വിധേയമാണ്. ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ് (ഒഡിഐ), ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് പരിശോധന.

X
Top