മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കിഓണ വിപണന മേളകളില്‍ നിന്ന് 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

എജിആർ കുടിശിക കേസിൽ വോഡഫോൺ ഐഡിയയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) വിഭാഗത്തിൽ വീട്ടാനുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

കേന്ദ്ര ടെലികോം മന്ത്രാലയം എജിആർ കണക്കാക്കിയതിൽ പിശകുണ്ടെന്നും പുനഃപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി വോഡഫോൺ ഐഡിയയും ഭാരതി എയർടെല്ലും സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ലൈസൻസ് ഫീസിനുമേൽ പിഴയും പിഴപ്പലിശയും അടിച്ചേൽപ്പിച്ചതും ഒഴിവാക്കണമെന്ന് കമ്പനികൾ വാദിച്ചിരുന്നു. കമ്പനികളുടെ ടെലികോം, ടെലികോം ഇതര വരുമാനം വിലയിരുത്തി നിശ്ചയിക്കുന്ന ഫീസാണ് സ്പെക്ട്രം ഉപയോഗ ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്ന എജിആർ.

2020 സെപ്റ്റംബർ ഒന്നിനാണ് ടെലികോം കമ്പനികൾ എജിആർ കുടിശിക വീട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. 10 വർഷം കൊണ്ട് കുടിശിക വീട്ടാനായിരുന്നു നിർദേശം.

ആദ്യ ഗഡുവായി 10% തുക 2021 മാർച്ച് 31ന് വീട്ടാൻ നിർദേശിച്ചിരുന്നു. തുടർന്ന് 2031 വരെ വിവിധ ഗഡുക്കളായാണ് വീട്ടേണ്ടത്. ഇത്തരത്തിൽ ടെലികോം കമ്പനികൾ സംയോജിതമായി അടയ്ക്കേണ്ട 1.47 ലക്ഷം കോടി രൂപയിൽ 75% പലിശ, പിഴ, പിഴപ്പലിശ എന്നിവയാണ്.

ഇതിൽ 92,642 കോടി രൂപ ലൈസൻസ് ഫീസും 55,054 കോടി രൂപ സ്പെക്ട്രം ഉപയോഗ ഫീസുമാണ്. വോഡഫോൺ ഐഡിയ മാത്രം വീട്ടാനുള്ള കുടിശികയാണ് 70,320 കോടി രൂപ. 2023-24 സാമ്പത്തിക വർഷ പ്രകാരമുള്ള കുടിശികയാണിത്.

X
Top