രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ക്രിപ്‌റ്റോ കറൻസി: മാർഗനിർദേശങ്ങൾ വേണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസി വ്യാപാരം നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്നായിരുന്നു ഉത്തർപ്രദേശ് സ്വദേശി നൽകിയ ഹർജിയിലെ ആവശ്യം.

ഹർജിയിൽ ആവശ്യപ്പെട്ട പ്രധാന ഇളവുകൾ നിയമനിർമാണ നിർദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.

ഹർജിക്കാരനെതിരെ നിലനിൽക്കുന്ന നടപടികളിൽ ജാമ്യംതേടുകയാണ് ഹർജിയുടെ യഥാർഥ ലക്ഷ്യമെന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സാധാരണ ജാമ്യം അനുവദിക്കുന്നതിന് ഉചിതമായ കോടതിയെ സമീപിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.

X
Top