മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നുപണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധനപതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള ഗ്രാൻ്റുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

മുകേഷ് അംബാനിക്ക് പിഴചുമത്തിയത് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് പിഴചുമത്തിയത് റദ്ദാക്കിയ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച്‌ സുപ്രീംകോടതി.

റിലയൻസ് പെട്രോളിയത്തിന്റെ ഓഹരിയില്‍ ക്രമക്കേടു കാണിച്ചെന്നാരോപിച്ച്‌ റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പിഴചുമത്തിയത്.

ഇത് റദ്ദാക്കിയ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സെബി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

2009-ല്‍ റിലയൻസ് ഇൻഡസ്ട്രീസില്‍ ലയിച്ച റിലയൻസ് പെട്രോളിയത്തിന്റെ അഞ്ചുശതമാനം ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വിഷയം.

റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും പുറമേ നവി മുംബൈ സെസിന് 20 കോടിയും മുംബൈ സെസിന് പത്തുകോടിയും പിഴചുമത്തിയിരുന്നു. സെബിയുടെ നടപടി 2023 ഡിസംബറിലാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.

X
Top