Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുമെന്ന ബി.ജെ.പി. സര്ക്കാരിന്റെ ദൃഢനിശ്ചയമാണ് ഓഫീസ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്ത്തപ്പെട്ട സൂറത്തിലെ നവീകരിച്ച ടെര്മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

ഇന്ത്യന് വാസ്തുകലയുടെയും ഇന്ത്യന് കലാകാരന്മാരുടെയും ശ്രേഷ്ഠതയാണ് സൂറത്ത് ഡയമണ്ട് ബോവ്സ് ലോകത്തിനു മുന്നില് പ്രദര്ശിപ്പിക്കുന്നത്. ഈ ഡയമണ്ടിനു മുന്നില് മറ്റു ഡയമണ്ടുകളുടെ തിളക്കം മങ്ങും. സൂര്യ നഗരമെന്നായിരുന്നു സൂറത്ത് അറിയപ്പെട്ടിരുന്നത്. ഇനി സൂറത്ത് ഡയമണ്ട് നഗരമായാകും അറിയപ്പെടുക, പ്രധാനമന്ത്രി പറഞ്ഞു.

സൂറത്തിലെ ഖാജോഡിലാണ് 3,200 കോടിരൂപ ചെലവിട്ട് ഓഫീസ് സമുച്ചയം പണിതത്. കെട്ടിടം വലുപ്പത്തില് അമേരിക്കന് സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി റെക്കോഡിട്ടു. പെന്റഗണ് 66.75 ലക്ഷം ചതുരശ്ര അടിയാണെങ്കില് എസ്.ഡി.ബി. 67.28 ലക്ഷം വരും.

വജ്രവ്യാപാരത്തെ ഒരു കുടക്കീഴില് എത്തിക്കുന്ന ഓഫീസ് ഡയമണ്ട് റിസര്ച്ച് ആന്ഡ് മര്ക്കന്റയില് സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15 നിലകളുള്ള പരസ്പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളുണ്ട്. 300 ചതുരശ്ര അടിമുതല് 75,000 ചതുരശ്ര അടിവരെ വിസ്തീര്ണമുള്ള 4,700 ഓഫീസുകളുണ്ടാകും. 131 എലിവേറ്ററുകള് സ്ഥാപനത്തിലുണ്ട്.

ജൂലായില് പണികഴിഞ്ഞ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഇപ്പോള് 135 ഓഫീസുകള് പ്രവര്ത്തിക്കുന്നു. ലോകത്തിലെ വജ്രം മിനുക്കല് ജോലികളുടെ സിംഹഭാഗവും നടക്കുന്നത് സൂറത്തിലാണെങ്കിലും വ്യാപാരം മുംബൈയിലാണ്.

എല്ലാം ഒരേസ്ഥലത്ത് നടത്താമെന്നതാണ് എസ്.ഡി.ബി.യുടെ സവിശേഷത.

X
Top