Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജെഎസ്‍ഡബ്ല്യു സ്റ്റീലിന്‍റെ സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 7% ഉയർച്ച

മുംബൈ: ഏപ്രിലിൽ 1.7 മില്യണ്‍ ടൺ ക്രൂഡ് സ്റ്റീൽ ഉത്പാദനം നടത്തിയെന്ന് ജെഎസ്‍ഡബ്ല്യു സ്റ്റീല്‍ വ്യക്തമാക്കി. ഇത് മുന്‍വർഷം ഏപ്രിലിനെ അപേക്ഷിച്ച് 7% വർധനയാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.66 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം ആണ് നടന്നിരുന്നത്. ഫ്ലാറ്റ് സ്റ്റീൽ ഉത്പാദനം ഇക്കഴിഞ്ഞ ഏപ്രിലില്‍ 1.39 എംടി ആണ്. ഇത് ഒരു വർഷം മുമ്പ് രേഖപ്പെടുത്തിയ 1.2 എംടിയിൽ നിന്ന് 16% വാർഷിക വളർച്ചയെ സൂചിപ്പിക്കുന്നു.

അതേസമയം ലോംഗ് സ്റ്റീൽ ഉത്പാദനം 0.3 എംടി ആയി കുറഞ്ഞു, ഇത് മുന്‍ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 9% കുറവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ജെഎസ്‍ഡബ്ല്യു സ്റ്റീൽ ഇന്ത്യയിൽ 25% വർധനയോടെ 23.62 എംടി ക്രൂഡ് സ്റ്റീൽ ഉൽപ്പാദനമാണ് സാധ്യമാക്കിയത്.

ജെഎസ്‍ഡബ്ല്യൂ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്‍ഡബ്ല്യു സ്റ്റീലിന് ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സിമന്റ്, പെയിന്റ്‌സ്, സ്‌പോർട്‌സ്, വെഞ്ച്വർ ക്യാപിറ്റൽ എന്നീ മേഖലകളിലും താൽപ്പര്യമുണ്ട്.

മറ്റു കമ്പനികളുമായി ചേര്‍ന്ന് സംയുക്ത നിയന്ത്രണത്തിലുള്ളത് ഉൾപ്പെടെ ഇന്ത്യയിലും അമേരിക്കയിലുമായി പ്രതിവർഷം 28.5 ദശലക്ഷം ടൺ (എംടിപിഎ) മൊത്തം ശേഷിയുള്ള, ഇന്ത്യയിലെ മുൻനിര സംയോജിത സ്റ്റീൽ കമ്പനിയായി ജെഎസ്‍ഡബ്ല്യു സ്റ്റാര്‍ വളര്‍ന്നിട്ടുണ്ട്.

2024-25 സാമ്പത്തിക വർഷത്തോടെ അതിന്റെ മൊത്തം ശേഷി 38.5 എംടിപിഎ ആക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

X
Top