മുംബൈ: ഡോളറിന്റെ അനിയന്ത്രിതമായ ഉയര്‍ച്ചയും പണനയങ്ങള്‍ കര്‍ശനമാക്കുന്നതും കാരണം ചരക്ക് വിലകള്‍ കൂപ്പുകുത്തി. രണ്ട് ദശാബ്ദത്തെ ഉയരത്തിലുള്ള യു.എസ് കറന്‍സിയെ പിടിച്ചുനിര്‍ത്താന്‍ ആഗോള ശ്രമമുണ്ടാകില്ലെന്ന നയകര്‍ത്താക്കളുടെ തീരുമാനവും മാന്ദ്യഭീതി കാരണം ഡിമാന്റ് കുറയുമെന്ന ആശങ്കയും വിലയെ സ്വാധീനിച്ചു.
സ്വര്‍ണ്ണം
2022 ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,052 ഡോളറില്‍ നിന്നും 20 ശതമാനം തിരുത്തല്‍ വരുത്തി ഔണ്‍സിന് 1625 ഡോളറിലാണ് സ്വര്‍ണ്ണമുള്ളത്. 30 ശതമാനം തിളക്കം മങ്ങി 7.20 ഡോളറിലാണ് വെള്ളി.
ഊര്‍ജ്ജം
മാന്ദ്യഭീതി ക്രൂഡ് ഓയില്‍, പ്രകൃതിവാതകത്തിന്റെ വിലകുറച്ചു. ഉയര്‍ന്ന നിരക്കില്‍ നിന്ന് 38 ശതമാനവും 30 ശതമാനവും കുറഞ്ഞ് യഥാക്രമം 77 ഡോളറിലും 6.7 ഡോളറിലുമാണ് ക്രൂഡ് ഓയിലും പ്രകൃതിവാതകവുമുള്ളത്.
വ്യാവസായിക ലോഹങ്ങള്‍
പ്രധാനപ്പെട്ട ലോഹമായ ചെമ്പ്, 2022 5.02 ഡോളറില്‍ നിന്ന് 37 ശതമാനം ഇടിഞ്ഞ് 3.3 ഡോളറിലെത്തി. അലുമിനിയം ഉയര്‍ന്ന നിരക്കായ 4,103 ഡോളറില്‍ നിന്ന് 50 ശതമാനം ഇടിവാണ് നേരിട്ടത്. 2110 ഡോളറിലാണ് നിലവില്‍ അലുമിനീയം. ഉരുക്ക് 25 ശതമാനവും ഇരുമ്പയിര് 37 ശതമാനവും സിങ്ക് 26 ശതമാനവും നിക്കല്‍ 47 ശതമാനവും നഷ്ടപ്പെടുത്തി.
സോഫ്റ്റ് ചരക്കുകള്‍
58 ഡോളറില്‍ നിന്ന് 43 ശതമാനം ഇടിഞ്ഞ് 88 ഡോളറിലാണ് പരുത്തി വ്യാപാരത്തിലുള്ളത്. പാം ഓയില്‍ വില 7104 എംവൈആറില്‍ നിന്നും പകുതിയായി കുറഞ്ഞ് 3530 എംവൈആറിലെത്തി.