മുംബൈ: സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2022 സെപ്‌റ്റംബർ പാദത്തിലെ വിതരണം 1,118 കോടി രൂപയായി മെച്ചപ്പെട്ടു. ഇത് വാർഷിക അടിസ്ഥാനത്തിൽ 5% വർധനയും പാദ അടിസ്ഥാനത്തിൽ 10% വർദ്ധനയുമാണ് രേഖപ്പെടുത്തിയത്.
ബാങ്കിന്റെ മൊത്തം നിക്ഷേപം 37 ശതമാനം ഉയർന്ന് 4,278 കോടി രൂപയായി. കൂടാതെ ഈ പാദത്തിൽ റീട്ടെയിൽ നിക്ഷേപം 3,022 കോടി രൂപയും ബൾക്ക് നിക്ഷേപം 1,256 കോടി രൂപയുമായി മെച്ചപ്പെട്ടു.
രണ്ടാം പാദത്തിലെ കാസ അനുപാതം17% ആയിരുന്നപ്പോൾ, ശേഖരണ കാര്യക്ഷമത 92.4 ശതമാനം ആയിരുന്നു. ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് (സൂര്യോദയ് എസ്എഫ്ബി) . 565 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളിലൂടെ ഇന്ത്യയിലുടനീളമുള്ള 13 സംസ്ഥാനങ്ങളിൽ ബാങ്കിന് വിപുലമായ സാന്നിധ്യമുണ്ട്. ഇതിന് മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി 0.98 % ഉയർന്ന് 99.50 രൂപയിലെത്തി.