രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സുസുക്കി മോട്ടോഴ്‌സ് ഗുജറാത്ത് പ്ലാന്റിൽ 3,200 കോടി രൂപയും രണ്ടാം പ്ലാന്റിൽ 35,000 കോടി രൂപയും നിക്ഷേപിക്കും

ഗുജറാത്ത് : ജാപ്പനീസ് കാർ നിർമ്മാതാക്കളായ സുസുക്കി മോട്ടോഴ്‌സ് നിലവിലെ ഗുജറാത്ത് പ്ലാന്റിൽ 3,200 കോടി രൂപയും സംസ്ഥാനത്തെ രണ്ടാമത്തെ പ്ലാന്റിനായി 35,000 കോടി രൂപയും പുതിയ പ്രൊഡക്ഷൻ ലൈനിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ വർഷം അവസാനത്തോടെ ഗുജറാത്ത് പ്ലാന്റിൽ നിന്ന് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് സുസുക്കി മോട്ടോഴ്‌സ് പ്രസിഡന്റ് തോഷിഹിരോ സുസുക്കി പറഞ്ഞു. ഈ മോഡൽ ഇന്ത്യയിൽ മാത്രമല്ല, ജപ്പാനിലേക്കും ചില യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഞങ്ങൾ പദ്ധതിയിടുന്നു, അദ്ദേഹം പറഞ്ഞു.

പുതിയ പ്രൊഡക്ഷൻ ലൈൻ പ്രതിവർഷം 2.5 ലക്ഷം യൂണിറ്റുകൾ കൂടി ഉൽപ്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുസുക്കി മോട്ടോർ ഗുജറാത്തിന്റെ വാർഷിക ഉൽപ്പാദനം നിലവിൽ 7.5 ലക്ഷത്തിൽ നിന്ന് 10 ലക്ഷം യൂണിറ്റായി ഉയരും.

കൂടാതെ, സംസ്ഥാനത്ത് രണ്ടാമത്തെ കാർ പ്ലാന്റ് നിർമ്മിക്കുന്നതോടെ കമ്പനി പ്രതിവർഷം 10 ലക്ഷം യൂണിറ്റുകൾ കൂടി ഉൽപ്പാദിപ്പിക്കും. ഇതോടെ ഗുജറാത്തിൽ സുസുക്കി മോട്ടോഴ്‌സിന്റെ വാർഷിക ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റാകും.

മാരുതി സുസുക്കി ഇന്ത്യയുടെ ഏകദേശം 58 ശതമാനവും സുസുക്കി മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ്. 2030–2031 ഓടെ ഉൽപ്പാദന ശേഷി 20 ലക്ഷം യൂണിറ്റായി ഉയർത്താനും 28 വ്യത്യസ്ത മോഡലുകൾ വാഗ്ദാനം ചെയ്യാനും കമ്പനി പദ്ധതിയിടുന്നു.

ഗുജറാത്തിലെയും ഹരിയാനയിലെയും രണ്ട് നിർമ്മാണ സൗകര്യങ്ങളുള്ള ഈ വാഹന നിർമ്മാതാവിന് നിലവിൽ പ്രതിവർഷം 22 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും.

ഹരിയാനയിലെ ഗുർഗുഗ്രാം, മനേസർ പ്ലാന്റുകൾ ഒന്നിച്ച് പ്രതിവർഷം 15.5 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്തിൽ പ്രതിവർഷം 7.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

പ്രതിവർഷം 2.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top