Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

100 ​​കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി സ്വിച്ച് മോട്ടോകോർപ്പ്

ഡൽഹി: ഈ വർഷത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് ബൈക്ക് സിഎസ്ആർ 762 മായി ബന്ധപ്പെട്ട പദ്ധതിയിൽ 100 ​​കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ സ്വിച്ച് മോട്ടോകോർപ്പ് അറിയിച്ചു. 2019-ൽ സ്ഥാപിതമായ സ്വിച്ച് മോട്ടോകോർപ്പിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ നിലവിൽ നാല് ബൈക്കുകളുണ്ട്. ഗുജറാത്തിലെ സാനന്തിലാണ് കമ്പനിയുടെ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 130-ലധികം ഡീലർമാരുടെയും വിതരണക്കാരുടെയും ശൃംഖലയുമായി തങ്ങൾക്ക് ഇന്ത്യയിലിലുടനീളം സാന്നിധ്യമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

2022-ൽ സിഎസ്ആർ 762 പദ്ധതിയിലേക്ക് 100 കോടിയിലധികം രൂപ നിക്ഷേപിക്കാനാണ് സ്വിച്ച് മോട്ടോകോർപ്പ് പദ്ധതിയിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇരട്ട 3.7 kWh ലി-അയോൺ എൻഎംസി ബാറ്ററികൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവരുടെ ഉല്പന്നം ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

X
Top