ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും.

2014ൽ ആരംഭിച്ച സ്വിഗ്ഗി ഇപ്പോൾ രാജ്യത്താകെ 2 ലക്ഷത്തിലധികം റസ്റ്റോറന്റുകളുമായി സഹകരിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ എതിരാളികളായ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം  സൊമാറ്റൊയുടെ ഐപിഒ 2021ലായിരുന്നു. ഒമ്പതിനായിരം കോടി രൂപയിലധികം സമാഹരിച്ച ഐപിഒ വലിയ വിജയമായിരുന്നു.

X
Top