ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഓഹരി വില്‍പ്പന വഴി സ്വിഗ്ഗി 5000 കോടി രൂപ സമാഹരിക്കും

മുംബൈ: ഫുഡ്‌ ഡെലിവറി കമ്പനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ്‌ സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്‌. ഇത്‌ 5000 കോടി രൂപയായി ഉയര്‍ത്തുമെന്ന്‌ മണികണ്‍ട്രോള്‍.കോം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

5000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയ്‌ക്കു പുറമെ 6664 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

മൊത്തം 11,664 കോടി രൂപയുടെ ഐപിഒ ആയിരിക്കും സ്വിഗ്ഗി നടത്തുന്നത്‌. നേരത്തെ 10,414 കോടി രൂപയുടെ ഐപിഒ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌.

ഒക്‌ടോബര്‍ മൂന്നിന്‌ നടക്കുന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ ഐപിഒ തുക ഉയര്‍ത്തുന്നതിനുള്ള അംഗീകാരം തേടും. കഴിഞ്ഞ ഏപ്രിലിലാണ്‌ സ്വിഗ്ഗി ഐപിഒ നടത്തുന്നതിനുള്ള രേഖകള്‍ സെബിക്ക്‌ സമര്‍പ്പിച്ചത്‌.

അതിനു ശേഷം മത്സരരംഗത്തുള്ള കമ്പനികളായ സൊമാറ്റോയും ബ്ലിങ്കിറ്റും ലാഭക്ഷമതയും വിപണിമൂല്യവും മെച്ചപ്പെടുത്തുന്നതാണ്‌ കണ്ടത്‌.

ഇത്‌ ഐപിഒ തുക ഉയര്‍ത്താന്‍ സ്വിഗ്ഗിയെ പ്രേരിപ്പിച്ച ഒരു ഘടകമാണ്‌.

X
Top