Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഭക്ഷ്യവിതരണ ബിസിനസ് ലാഭത്തിലായെന്ന് സ്വിഗ്ഗി

ന്യൂഡല്‍ഹി: മാര്‍ച്ച് പാദത്തില്‍ ഫുഡ് ഡെലിവറി ബിസിനസ് ലാഭത്തിലായതായി ഫുഡ് ടെക് ഭീമന്‍ സ്വിഗ്ഗി അറിയിച്ചു. എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ (ഇഎസ്ഒപി) ചെലവുകള്‍ ഒഴികെയുള്ള എല്ലാ കോര്‍പ്പറേറ്റ് ചെലവുകളും കഴിച്ചാണ് ലാഭം. എതിരാളിയായ സൊമാറ്റോയുടെ വരുമാന പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് ഈ പ്രഖ്യാപനം.

കമ്പനിയുടെ ദ്രുത വാണിജ്യ വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രേക്ക് ഈവനാകും.സ്വിഗ്ഗിസഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചതാണിത്. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫുഡ് ഡെലിവറി വിഭാഗം ഇബിഐടിഡിഎ ബ്രേക്ക്-ഈവനായെന്ന് പ്രഖ്യാപിച്ചിരുന്നു.

ദ്രുത വാണിജ്യ ബിസിനസ്സ് ബ്ലിങ്കിറ്റ് ഒഴികെ ക്രമീകരിച്ച എബിറ്റയുടെ അടിസ്ഥാനത്തില്‍ എല്ലാ ബിസിനസ്സും ഇപ്പോള്‍ ലാഭകരമാണെന്ന് സൊമാറ്റോ ഈ വര്‍ഷം ആദ്യം പറഞ്ഞു. ഇഎസ്ഒപി പോലുള്ള ചെലവുകള്‍ ഉള്‍പ്പെടുത്താത്ത എബിറ്റയാണ് ക്രമീകരിച്ച എബിറ്റ.

”ആരംഭിച്ച് ഒമ്പത് വര്‍ഷത്തിനുള്ളില്‍ ലാഭം കൈവരിച്ച ചുരുക്കം ചില ആഗോള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഒന്നായി സ്വിഗ്ഗി മാറി,” മജെറ്റി അവകാശപ്പെടുന്നു.

X
Top