റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

സിര്‍മ എസ്ജിഎസ് ഐപിഒയ്ക്ക് മികച്ച പ്രതികരണം

മുംബൈ: സിര്‍മ എസ്ജിഎസ് ടെക് ഐപിഒയ്ക്ക് മികച്ച പ്രതികരണം. കമ്പനി ഓഹരികള്‍ 35 മടങ്ങ് അധികം സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടു. ഇഷ്യു ചെയ്ത 2.86 കോടി യൂണിറ്റ് ഓഹരികള്‍ക്ക് 93.15 കോടി സബ്‌സ്‌ക്രിപ്ഷനാണ് ലഭ്യമായത്.

ചെറുകിട നിക്ഷേപകര്‍ തങ്ങള്‍ക്ക് ലഭ്യമായ ഓഹരികളേക്കാള്‍ 5.53 മടങ്ങ് അധികം സബ്‌സ്‌ക്രൈബ്‌ ചെയ്തപ്പോള്‍ സ്ഥാപന ഇതര നിക്ഷേപകര്‍ 17.5 മടങ്ങ് അധികവും നിക്ഷേപസ്ഥാപനങ്ങള്‍ 87.56 മടങ്ങ് അധികവും ഓഹരികള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്തു. 840 കോടി പബ്ലിക് ഓഫറിനായി 19,400 തുകയുടെ ഡിമാന്റ് സംജാതമായി.

ഐപിഒ ഇഷ്യു വില 209-220 രൂപയാണ്. ഐപിഒയുടെ പകുതി, ആങ്കര്‍ ഉള്‍പ്പടെയുള്ള സ്ഥാപന നിക്ഷേപകര്‍ക്കായും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കായും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായും നീക്കിവച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തേത് എന്ന പ്രത്യേകതയും സിര്‍മ ടെക്‌നോളി ഐപിഒയ്ക്കുണ്ടായി.

മെയ് 26ന് സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ച ഈതര്‍ ഇന്റസ്ട്രീസിന്റേതായിരുന്നു ഇതിന് മുമ്പ് നടന്ന ഐപിഒ. അതിനു ശേഷം ജൂണിലും ജൂലൈയിലും ഐപിഒകള്‍ ഒന്നും നടന്നില്ല. ഐപിഒ മികച്ച പ്രതികരണം നേടിയതോടെ ഗ്രേ മാര്‍ക്കറ്റില്‍ 59 രൂപ പ്രീമിയത്തിലാണ് ഓഹരിയുള്ളത്.

ഇതോടെ ലിസ്റ്റിംഗ് ഏതാണ്ട് 279 രൂപയിലായിരിക്കുമെന്നുറപ്പായി. അതായത് ഇഷ്യു പ്രൈസ് ബാന്‍ഡായ 209-220 രൂപയില്‍ നിന്നും 27 ശതമാനം അധികം. ഓഗസ്റ്റ് 26 ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യപ്പെടും.

ആങ്കര്‍ നിക്ഷേപകരില്‍ നിന്നും കമ്പനി നേരത്തെ 252 കോടി രൂപ സമാഹരിച്ചിരുന്നു. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവനങ്ങളില്‍ (ഇഎംഎസ്) ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക എഞ്ചിനീയറിംഗ്, ഡിസൈന്‍ കമ്പനിയാണ് സിര്‍മ എസ്ജിഎസ്. വൈവിദ്യമാര്‍ന്ന അന്തിമ ഉപയോഗ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

2022 മാര്‍ച്ച് പാദത്തില്‍ മികച്ച വരുമാനവും പ്രവര്‍ത്തനവരുമാനവും നേടാന്‍ കമ്പനിയ്ക്കായി. 2022 ല്‍ പ്രവര്‍ത്തന വരുമാനം 43 ശതമാനം വര്‍ധിപ്പിച്ച് 1,266.6 കോടി രൂപയാക്കി.

X
Top