2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

‘ക്ഷോഭമടങ്ങാത്ത ലങ്ക’ ടി പത്മനാഭന്‍ പ്രകാശനം ചെയ്തു

കൊച്ചി: ഡെന്നി തോമസ് വട്ടക്കുന്നേല്‍ രചിച്ച ‘ക്ഷോഭമടങ്ങാത്ത ലങ്ക എന്ന പുസ്തകം പ്രമുഖ കഥാകാരന്‍ ടി.പത്മനാഭന്‍ പ്രകാശനം ചെയ്തു.എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍ ടി.പത്മനാഭനില്‍ നിന്നും പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങി. ശ്രീലങ്കന്‍ കുടിയേറ്റ ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായും, ആധികാരികമായും വിലയിരുത്തുന്ന രചനയാണ് ‘ക്ഷോഭമടങ്ങാത്ത ലങ്ക ‘എന്ന പുസ്തകമെന്ന് ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. പുസ്തകത്തിലെ ഉളളടക്കത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ചൈനയുടെ അടിമ രാജ്യം എന്നതാണ് ശ്രീലങ്കയുടെ ഇന്നത്തെ സ്ഥിതി. കടംവാങ്ങി കടംവാങ്ങി ശ്രീലങ്കയുടെ കാതലായ സ്ഥലങ്ങള്‍ ചൈനയ്ക്ക് തീറെഴുതി നല്‍കിയ അവസ്ഥയാണുളളതെന്നും ഒരു തരം ബ്ലേഡ് കച്ചവടമാണ് ചൈന ഇപ്പോള്‍ നടത്തുന്നതെന്നും ടി പത്മനാഭന്‍ വ്യക്തമാക്കി. റോബിന്‍ തിരുമല ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തി.ബാലകൃഷ്ണന്‍ പെരിയ,ഷെറിന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡെന്നി തോമസ് വട്ടക്കുന്നേല്‍ മറുപടി പ്രസംഗം നടത്തി. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെയും, ഏറ്റുമുട്ടലുകളുടെയും രക്തമൊഴുകിയ നാള്‍വഴികളാണ് പുസ്തകത്തിലെ പ്രതിപാദ്യം. ശ്രീലങ്കയുടെ സങ്കീര്‍ണമായ രാഷ്ടീയവും പുസ്തകം വരച്ചുകാട്ടുന്നുണ്ട്. വിസി തോമസ് എഡീഷന്‍സ് ആണ് പ്രസാധകര്‍. മലയാളത്തിലും, അറബിയിലും പ്രസിദ്ദീകരിച്ച ‘ഞങ്ങള്‍ അഭയാര്‍ഥികള്‍’ ്അടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡെന്നി തോമസ് വട്ടക്കുന്നേല്‍ അറിയപ്പെടുന്ന കോളമിസ്റ്റു കൂടിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘കോവിഡ് എന്ത് എന്തുകൊണ്ട്’ എന്ന പുസ്തകം അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളിലൊന്നാണ്.

X
Top