കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ടേബിൾ സ്‌പേസ് 300 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഫ്ലെക്സിബിൾ ഓഫീസ് ഓപ്പറേറ്ററായ ടേബിൾ സ്പേസ് അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഹിൽ ഹൗസ് ക്യാപിറ്റലിൽ നിന്ന് ഏകദേശം 300 മില്യൺ ഡോളർ സമാഹരിച്ചു. ഇത് രണ്ടാം തവണയാണ് സ്റ്റാർട്ടപ്പ് ഹിൽ ഹൗസ് ക്യാപിറ്റലിൽ നിന്ന് മൂലധനം സമാഹരിക്കുന്നത്.

ഇന്ത്യയിലെ സംരംഭങ്ങൾക്കായി മാനേജ്‌മെന്റ് വർക്ക്‌സ്‌പേസ് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ടേബിൾ സ്‌പേസ്. 2023 ഡിസംബറോടെ അവരുടെ ശേഷി നിലവിലെ അഞ്ച് ദശലക്ഷം ചതുരശ്ര അടിയിൽ നിന്ന് എട്ട് ദശലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

പുതിയ ഫണ്ടിംഗ് കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ വേഗത വർധിപ്പിക്കും. ബെംഗളൂരുവിലെ ശോഭ, നവി മുംബൈയിലെ ഗിഗാപ്ലക്സ്, ഗുരുഗ്രാമിലെ ഡിഎൽഎഫ് സൈബർ സിറ്റി ബിൽഡിംഗ്, നോയിഡയിലെ ബിപിടിപി ക്യാപിറ്റൽ സിറ്റി തുടങ്ങിയ പ്രോജക്ടുകളിലായി 1.2 ദശലക്ഷം ചതുരശ്ര അടി ഗ്രേഡ്-എ വാണിജ്യ ഇടം ടേബിൾ സ്പേസ് അടുത്തിടെ പാട്ടത്തിനെടുത്തിരുന്നു.

കമ്പനി ഡൽഹി-എൻ‌സി‌ആർ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. അതേസമയം സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരു നിക്ഷേപ ഫണ്ടാണ് ഹിൽ ഹൗസ് ക്യാപിറ്റൽ.

X
Top