സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

25 ലക്ഷത്തിലധികം തിരിച്ചടവുള്ള അക്കൗണ്ടുകൾ പരിശോധിക്കണം: ആർബിഐ

ന്യൂഡൽഹി: വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം രൂപ തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകളും ബാങ്കുകൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ കരടുമാർഗരേഖ.

വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് തട്ടിപ്പ് ഗണത്തിൽ ഉൾപ്പെടുത്തുന്നത്.

25 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പാ അക്കൗണ്ടുകൾ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി 6 മാസത്തിനകം അതിനെ ഈ ഗണത്തിൽ ഉൾപ്പെടുത്തണമെന്നും ആർബിഐയുടെ മാർഗരേഖയിൽ പറയുന്നു.

കരടു മാർഗരേഖയിൽ ഒക്ടോബർ 31 വരെ അഭിപ്രായം രേഖപ്പെടുത്താം.

X
Top