മൂന്നുമാസം കൊണ്ട് 15 ശതമാനം നേട്ടം ലഭിച്ചതോടെ സ്വർണ നിക്ഷേപമുള്ളവർ അതിസമ്പന്നർ2023-24ല്‍ ഇന്ത്യന്‍ പയറുവര്‍ഗങ്ങളുടെ ഇറക്കുമതി ഇരട്ടിയായിഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞു

ആലിബാബയും ആന്റ്ഫിനും പേടിഎം മാളിലെ ഓഹരികൾ 42 കോടി രൂപയ്ക്ക് വിറ്റു

ഡൽഹി: ചൈനീസ് കമ്പനിയായ ആലിബാബയും അതിന്റെ അനുബന്ധ സ്ഥാപനമായ ആന്റ്ഫിനും പേടിഎം മാളിലെ തങ്ങളുടെ മുഴുവൻ ഓഹരികളും 42 കോടി രൂപയ്ക്ക് വിറ്റതായി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. ഈ ഇടപാടോടെ പേടിഎം മാളിന്റെ മൂല്യം ഏകദേശം 103 കോടി രൂപയായി. ഇതോടെ, ആലിബാബയുടെ 28.34 ശതമാനം ഓഹരികളും ആന്റ്ഫിൻ (നെതർലാൻഡ്‌സ്) കൈവശം വച്ചിരിക്കുന്ന 14.98 ശതമാനം ഓഹരികളും പേടിഎം മാളിന്റെ മാതൃസ്ഥാപനമായ പേടിഎം ഇ-കൊമേഴ്‌സ് വാങ്ങി.
ആലിബാബ, ആൻറ് ഫിനാൻഷ്യൽ, സോഫ്റബാങ്ക് എന്നിവയുൾപ്പെടെ നിരവധി നിക്ഷേപകരിൽ നിന്ന് പേടിഎം മാൾ ഏകദേശം 800 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. എന്നാൽ ഈ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പേടിഎം മാൾ തയ്യാറായില്ല.

X
Top