കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

170 കോടി രൂപ സമാഹരിച്ച് ബൈക്ക് ബസാർ

മുംബൈ: ഇക്വിറ്റി ഫണ്ടിംഗിൽ 170 കോടി രൂപ സമാഹരിച്ചതായി അറിയിച്ച് ഇരുചക്രവാഹന ധനകാര്യ സ്ഥാപനമായ ബൈക്ക് ബസാർ. ഗ്രാമീണ വിപണികളിലേക്കുള്ള ആഴത്തിലുള്ള കടന്നുകയറ്റത്തിനും ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായിയുള്ള മാർക്കറ്റ് പ്ലേസ് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിനുമായി ഈ വരുമാനം ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

സീരീസ് ഡി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള പുതിയ മൂലധനം വിമൻസ് വേൾഡ് ബാങ്കിംഗ് അസറ്റ് മാനേജ്‌മെന്റിന്റെ (WAM) നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിൽ നിന്നാണ് സമാഹരിച്ചതെന്നും, ഈ ധന സമാഹരണത്തിൽ നിലവിലുള്ള ഇക്വിറ്റി നിക്ഷേപകരായ എലിവാർ ഇക്വിറ്റിയും ഫെയറിംഗ് ക്യാപിറ്റലും പങ്കാളികളായതായും ബൈക്ക് ബസാർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിൽ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ എലിവർ ഇക്വിറ്റിയാണ്. 2017ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് ബൈക്ക് ബസാർ, ഇത് ഇതുവരെ മൊത്തം 400 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കൂടാതെ ടൂ-വീലർ ഫിനാൻസിങ് സ്ഥാപനം 80 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനായി പ്രമുഖ ആഗോള നിക്ഷേപകരുമായി വിപുലമായ ചർച്ചയിലാണ്.

വീൽസ്ഇഎംഐ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പൂനെ ആസ്ഥാനമായുള്ള ബൈക്ക് ബസാർ ആഭ്യന്തര വിപണിയിലെ കമ്മ്യൂട്ടർ/യൂട്ടിലിറ്റി ടൂ-വീലർ വിഭാഗത്തെ പരിപാലിക്കുന്നു. പുതിയതും പ്രീ-ഉടമസ്ഥതയിലുള്ളതുമായ ഇരുചക്രവാഹനങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടെ ലീസിംഗ്, ഇൻഷുറൻസ്, സർവീസിംഗ് എന്നിങ്ങനെ ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട നിരവധി പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top