ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് രാജ്യത്തെ 19 സംസ്ഥാനങ്ങള്‍

ന്യൂഡല്ഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തികവര്ഷത്തില് നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലെ കണക്കാണിത്. കേരളത്തിലും ഉത്തര്പ്രദേശിലും വളര്ച്ച കോവിഡിന് മുമ്പുള്ളതിനെക്കാള് മോശമായി തുടരുകയാണ്. കേരളത്തില് 7.10 ശതമാനമാണ് വളര്ച്ചാനിരക്ക്.

2011-12 സ്ഥിരനിരക്ക് അടിസ്ഥാനമാക്കി ഓഗസ്റ്റ് ഒന്നുവരെയുള്ള 21 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വളര്ച്ചനിരക്കാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയം പുറത്തിറക്കിയത്.

ആന്ധ്രപ്രദേശ് (11.43), രാജസ്ഥാന് (11.04), ബിഹാര് (10.98), തെലങ്കാന (10.88), ഡല്ഹി (10.23), ഒഡിഷ (10.19), മധ്യപ്രദേശ് (10.12) എന്നിവിടങ്ങളിലും രണ്ടക്ക ശതമാനത്തിലായിരുന്നു വളര്ച്ച. ഹരിയാണ (9.80), കര്ണാടകം (9.47) എന്നീ സംസ്ഥാനങ്ങളും രണ്ടക്കത്തിനടുത്തെത്തി.

ത്രിപുര, സിക്കിം, ഹിമാചല് പ്രദേശ്, മേഘാലയ, ഝാര്ഖണ്ഡ്, തമിഴ്നാട്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്, പുതുച്ചേരി എന്നിവയാണ് ആഭ്യന്തര വളര്ച്ച കോവിഡ് കാലത്തിനുമുമ്പുള്ള നിരക്കിലെത്തിയ മറ്റുസംസ്ഥാനങ്ങള്.


ഏറ്റവും കുറവ് പുതുച്ചേരിയിലാണ് 3.31 ശതമാനം. വലിയ സംസ്ഥാനങ്ങളില് ഏറ്റവും ചെറിയ വളര്ച്ച ഉത്തര്പ്രദേശിലാണ് 4.24 ശതമാനം. അരുണാചല് പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മണിപ്പുര്, മിസോറം, നാഗാലാന്ഡ്, പശ്ചിമബംഗാള്, ആന്തമാന് നിക്കോബാര്, ഛണ്ഡീഗഢ് എന്നിവിടങ്ങളിലെ കണക്ക് പുറത്തുവിട്ടിട്ടില്ല.

X
Top