ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബൈജൂസിലെയും പേടിഎമ്മിലേയും പ്രതിസന്ധിക്ക് പിന്നാലെ മറ്റ് തൊഴിലുകൾ തേടി 13,500ഓളം ജീവനക്കാർ

രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാര്ട്ടപ്പുകള് പ്രതിസന്ധി നേരിടുമ്പോള് അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാര്. എഡ്യുടെക് കമ്പനിയായ ബൈജൂസും ഫിന്ടെക് സ്ഥാപനമായ പേടിഎമ്മുമാണ് നിലനില്പിനായി പിടിവള്ളിതേടുന്നത്.

പേടിഎമ്മില് 7000പേരും ബൈജൂസില് 6,500 പേരുമാണ് ജീവനക്കാരായുള്ളതെന്ന് ജോബ് സൈറ്റായ എക്ഫെന്നോ പുറത്തുവിട്ട കണക്കുകള് കാണിക്കുന്നു.

രണ്ടു വര്ഷം മുമ്പ് 22 ബില്യണ് ഡോളര് മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു വര്ഷത്തിലേറെയായി പ്രതിസന്ധി നേരിടുകയാണ്.

ഏറ്റവുമൊടുവില് നേതൃമാറ്റത്തിനുള്ള ആവശ്യവുമായി നിക്ഷേപകര് രംഗത്തെത്തിക്കഴിഞ്ഞു. തുടര്ച്ചയായുള്ള പരിച്ചുവിടലും ശമ്പളം വൈകലും കമ്പനി വിടാനാഗ്രഹിക്കുന്ന ജീവനക്കാരുടെ എണ്ണത്തില് വര്ധനവരുത്തി.

റിസര്വ് ബാങ്കിന്റെ നടപടിയാണ് പേടിഎമ്മിന് തിരിച്ചടിയായത്. ഒരു മാസത്തിനുള്ളില് ബാങ്കിങ് സേവനങ്ങളെല്ലാം നിര്ത്തിവെക്കാന് ജനുവരി 31നാണ് റിസര്വ് ബാങ്ക് ഉത്തരവിട്ടത്.

നിയന്ത്രണങ്ങള് പുനഃപരിശോധിക്കാന് ഉടനെ ഉദ്ദേശിക്കുന്നില്ലെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തു.

X
Top