ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തിരിച്ചറിയില്‍ രേഖയില്ലാതെ 2000 രൂപ നോട്ട് പിന്‍വലിക്കലിനെതിരെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദര്‍ ശര്‍മ്മ, സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച്, ഹര്‍ജി വിധിക്കുകയായിരുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നതുമാണെന്ന് വാദിച്ച ഹര്‍ജിക്കാര്‍ കള്ളപ്പണവും അനധികൃത സ്വത്തും കണ്ടുകെട്ടുന്നത് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കരുത്.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിരിക്കുന്നു. അതില്‍ 3.11 ലക്ഷം കോടി രൂപ വ്യക്തിഗത ലോക്കറിലാണ്. ബാക്കിയുള്ളത് വിഘടനവാദികള്‍, തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് കള്ളക്കടത്തുകാര്‍, ഖനന മാഫിയകള്‍, അഴിമതിക്കാര്‍ എന്നിവര്‍ പൂഴ്ത്തിവച്ചതായി ഹര്‍ജിക്കാര്‍ പറയുന്നു.

എന്നാല്‍ നടപടി നോട്ട് നിരോധനമല്ലെന്നും നിയമപരമാണെന്നും റിസര്‍വ് ബാങ്ക് അഭിഭാഷകന്‍ പരാഗ് ത്രിപാഠി വാദിച്ചു.

X
Top