ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശ നിക്ഷേപം വീണ്ടും മേലോട്ട്

കൊച്ചി: ഇന്ത്യൻ ഓഹരികൾ വീണ്ടും വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്പിഐ). ഈമാസം ഇതുവരെ 44,481 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. ജൂലായിൽ 5,000 കോടി രൂപയ്ക്കും ഓഹരികൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ മുതൽ ജൂൺവരെ തുടർച്ചയായി എല്ലാമാസവും നിക്ഷേപം പിൻവലിച്ചശേഷമാണ് വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങിത്തുടങ്ങിയത്. ഒക്‌ടോബർ-ജൂണിൽ 2.46 ലക്ഷം കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്; ഇത് റെക്കാഡ് നഷ്‌ടമായിരുന്നു.

അതേസമയം, ഡോളറിനെതിരെ രൂപയുടെ പ്രകടനം, നാണയപ്പെരുപ്പത്തിന്റെ ഗതി, ആഗോളതലത്തിൽ ഉയരുന്ന പലിശനിരക്ക്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂൺപാദ പ്രവർത്തനഫലം എന്നിവ വരുംമാസങ്ങളിൽ വിദേശനിക്ഷേപത്തിന് ചാ‌ഞ്ചാട്ടത്തിന് ഇടയാക്കുമെന്ന് നിരീക്ഷകർ വാദിക്കുന്നുണ്ട്.

ഈമാസം ഒന്നുമുതൽ 19 വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകർ ഇന്ത്യൻ കടപ്പത്ര വിപണിയിലും 1,673 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

X
Top