കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഗള്‍ഫിലേക്കുള്ള യാത്രാക്കപ്പല്‍ പദ്ധതിയിൽ പ്രതീക്ഷയോടെ കൊച്ചി

കൊച്ചി: വിമാനക്കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന ഗൾഫ് യാത്രകള്‍, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കേരള മാരിടൈം ബോര്‍ഡ് വിഭാവനം ചെയ്യുന്ന യാത്രാക്കപ്പല്‍ പദ്ധതിയില്‍ പ്രതീക്ഷയോടെ കൊച്ചിയും.

സംസ്ഥാനത്തെ നാലു തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടക്കുന്ന പദ്ധതിയില്‍ കൊച്ചി തുറമുഖവും ഉള്‍പ്പെടുമോയെന്ന് 27ന് അറിയാം.

സംസ്ഥാനത്തെ കപ്പല്‍ കമ്പനികളുമായി കേരള മാരിടൈം ബോര്‍ഡ് അന്നേദിവസം ചര്‍ച്ച നടത്തുന്നുണ്ട്. കൊച്ചിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.

കൊല്ലം, വിഴിഞ്ഞം, ബേപ്പുര്‍, അഴീക്കല്‍ തുറമുഖങ്ങളെയാണു പ്രാഥമികഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്നാല്‍ ഈ നാലു തുറമുഖങ്ങളേക്കാള്‍ സാധ്യത കൊച്ചിക്കാണ്. ഏഴു മുതല്‍ ഒന്‍പതു മീറ്ററോളം ആഴമുള്ളതാണ് കൊച്ചി തുറമുഖം.

വലിയ ആഡംബര കപ്പലുകള്‍ വരെ തടസംകൂടാതെ പ്രവേശിപ്പിക്കാനുള്ള സൗകര്യം കൊച്ചി തുറമുഖത്തിനുണ്ട്.

കൊല്ലം ഒഴികെ മറ്റു പോര്‍ട്ടുകളില്‍ ഈ സൗകര്യങ്ങളില്ല. കൊല്ലം പോര്‍ട്ടിനും ഏഴു മീറ്റര്‍ ആഴമുണ്ട്. വിഴിഞ്ഞം പഴയ പോര്‍ട്ടിനും അഴീക്കല്‍, ബേപ്പുര്‍ പോര്‍ട്ടുകള്‍ക്കും മൂന്നു മുതല്‍ നാലു മീറ്റര്‍ വരെയേ ആഴമുള്ളൂ.

ചെറിയ ബാര്‍ജുകള്‍ക്കു മാത്രമേ ഈ പോര്‍ട്ടുകളില്‍ അടുക്കാനാകൂ. മൂന്നു ദിവസത്തെ കടല്‍ യാത്രയ്ക്കു ബാര്‍ജുകള്‍ ഒട്ടും അനുയോജ്യമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്താരാഷ്‌ട്ര കപ്പല്‍ ചാലിലെ പ്രതിബന്ധങ്ങളെ നേരിടാന്‍ ബാര്‍ജുകള്‍ക്കാകില്ല.

ക്രൂസ് കപ്പലുകള്‍ മാത്രമേ ഇത്തരം യാത്രകള്‍ക്ക് അനുയോജ്യമാകുകയുള്ളൂ. ഈ നിലയില്‍ 500 യാത്രക്കാരെയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാകണം പദ്ധതിക്ക് ഉപയോഗിക്കുക.

കൊച്ചി, കൊല്ലം പോര്‍ട്ടുകളില്‍ മാത്രമേ ഇത്തരം കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളൂ. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കപ്പെടുമ്പോള്‍ ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിക്കും സാധ്യതയേറെയാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്‌ തയാറായി മുന്നോട്ടുവരണം. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന തുറമുഖം എന്നനിലയില്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും മുന്നിലായതിനാല്‍ കൊച്ചിയില്‍നിന്നു സര്‍വീസ് ആരംഭിക്കാന്‍ കപ്പല്‍ കമ്പനികള്‍ തയാറാകുമെന്നാണു പ്രതീക്ഷ.

യാത്രക്കാരെ കൂടാതെ ചരക്കുനീക്കത്തിനുകൂടി സജ്ജമാക്കിയാല്‍ സര്‍വീസ് ലാഭത്തില്‍ നടത്താനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top