ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നവംബറില്‍ വിദേശ നിക്ഷേപകര്‍ വാങ്ങിയ ഓഹരികള്‍

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ പൊതുവെ അടിസ്ഥാപരമായ മികവ്‌ പുലര്‍ത്തുന്നവയാണ്‌. അതുകൊണ്ടു തന്നെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിപണിയിലെ ഇടപാടുകള്‍ നിരീക്ഷിക്കുന്നത്‌ ഒരു ഓഹരി നിക്ഷേപകന്‌ ഗുണകരമാകും.

നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 36,239 കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌. കഴിഞ്ഞ മാസം വിപണിയിലെ കാളകളുടെ റോളിലായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍.

കഴിഞ്ഞ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 30,682 കോടി രൂപയും നിക്ഷേപിച്ചത്‌ ധനകാര്യം, എഫ്‌എംസിജി, ഓയില്‍ & ഗ്യാസ്‌, ഐടി, കണ്‍സ്യൂമര്‍ സര്‍വീസസ്‌, ഓട്ടോ എന്നീ മേഖലകളിലാണ്‌.

ഇതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത്‌ ധനകാര്യ സേവന മേഖലയിലാണ്‌. 14,205 കോടി രൂപയാണ്‌ ഈ മേഖലയില്‍ നിക്ഷേപിച്ചത്‌.

എഫ്‌എംസിജി മേഖലയില്‍ 3956 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ ഓയില്‍&ഗ്യാസ്‌- 2774 കോടി, ഐടി-3859 കോടി, കണ്‍സ്യൂമര്‍ സര്‍വീസ്‌- 2837 കോടി, ഓട്ടോ- 3051 കോടി എന്നിങ്ങനെയാണ്‌ നിക്ഷേപം.

അതേ സമയം കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌, ടെലികോം, പവര്‍ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തി.

X
Top