ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ത്രെഡ്‌സിന് 5 ദിവസത്തില്‍ 100 ദശലക്ഷം ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് 5 ദിവസത്തിനുള്ളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ആകര്‍ഷിച്ചു. സ്വീവര്‍ ക്വാണ്ടിറ്റേറ്റീവ്‌സ് ത്രെഡ്‌സ് ട്രാക്കറിന്റെ കണക്കുകള്‍ പ്രകാരം അതിവേഗം വളരുന്ന ഉപഭോക്തൃ ഉല്‍പ്പന്നമാണ് ഇന്‍സ്റ്റാഗ്രാമിന്റെ ത്രെഡ്‌സ്.ഓപ്പണ്‍ എഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ട്, ചാറ്റ്ജിപിടി, രണ്ട് മാസത്തിനുള്ളിലാണ് 100 ദശലക്ഷം ഉപയോക്താക്കളില്‍ എത്തിയത്

അതേസമയം ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏകദേശം ഒമ്പത് മാസം വേണ്ടിവന്നു ഈ നേട്ടം കുറിക്കാന്‍. ഇന്‍സ്റ്റാഗ്രാം തന്നെ രണ്ടര വര്‍ഷമെടുത്താണ് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ കണ്ടെത്തിയത്.

ജൂലൈ 5 നാണ് ഇന്‍സ്റ്റാഗ്രാം ടെക്‌സ്റ്റ് അധിഷ്ഠിത സംഭാഷണ അപ്ലിക്കേഷന്‍ ത്രെഡ്‌സ് പുറത്തിറക്കുന്നത്. എലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിന് എതിരാളിയായാണ് ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ടത്. എലോണ്‍ മസ്‌ക്കിനെ യുദ്ധത്തിന് ക്ഷണിച്ച് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരുന്നു.

അതിന് ശേഷം ഒരാഴ്ച തികയും മുന്‍പ് മെറ്റ ത്രെഡ് പുറത്തിറക്കി.

X
Top