ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പ്രതീക്ഷകള്‍ മറികടന്ന ഒന്നാംപാദ പ്രകടനം, 14735 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഐഒസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) 14735 കോടി രൂപ ഒന്നാംപാദ അറ്റാദായം രേഖപ്പെടുത്തി. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 883 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ് കഴിഞ്ഞവര്‍ഷം വെല്ലുവിളിയായത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 36 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അറ്റാദായത്തിലുണ്ടായത്. വരുമാനം 12 ശതമാനം കൂടി 2.25 ലക്ഷം കോടി രൂപയായപ്പോള്‍ ഇബിഐടി 13194 കോടി രൂപയില്‍ നിന്നും 19807 രൂപയിലെത്തി. പെറ്റ്‌കെം ഇബിറ്റ295 കോടി രൂപയില്‍ നിന്നും 88 കോടി രൂപയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറര്‍,റീട്ടെയിലര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയത്. 7576.10 കോടി രൂപ അറ്റാദായവും 1.91 ലക്ഷം കോടി രൂപ വരുമാനവുമാണ് കണക്കുകൂട്ടിയിരുന്നത്. അതേസമയം ആവറേജ് ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) 31.81 ഡോളര്‍ / ബാരലില്‍ നിന്നും 8.34 ഡോളര്‍ / ബാരലായി കുറഞ്ഞു.

X
Top