ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യൻ കമ്പനികൾക്ക് ഗ്യാസ് ഫീൽഡിൽ 30 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത് ഇറാൻ

ന്യൂഡൽഹി: ഇന്ത്യൻ കൺസോർഷ്യം കണ്ടെത്തിയ പേർഷ്യൻ ഗൾഫിലെ ഫർസാദ്-ബി വാതകപ്പാടം വികസിപ്പിക്കുന്നതിന് ഒഎൻജിസി വിദേശ് ലിമിറ്റഡിനും അതിന്റെ പങ്കാളികൾക്കും ഇറാൻ 30 ശതമാനം ഓഹരി വാഗ്ദാനം ചെയ്തതായി അധികൃതർ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) വിദേശ വിഭാഗമാണ് ഒഎൻജിസി വിദേശ് ലിമിറ്റഡ്.

കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് 2008-ൽ 3,500 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഫാർസി ഓഫ്‌ഷോർ ബ്ലോക്കിൽ ഒരു ഭീമൻ വാതക പാടം കണ്ടെത്തിയത്. 2011 ഏപ്രിലിൽ ഫർസാദ്-ബി വാതകപ്പാടം ഉൽപ്പാദനത്തിനായി കൊണ്ടുവരാൻ ഒരു മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ (MDP) സമർപ്പിച്ചെങ്കിലും അന്താരാഷ്ട്ര ഉപരോധത്തെ തുടർന്ന് ചർച്ചകൾ സ്തംഭിച്ചു.

എന്നാൽ ഈയിടെ ഒഎൻജിസി വിദേശ് ലിമിറ്റഡിനും അതിന്റെ പങ്കാളികൾക്കും ഫാർസി ബ്ലോക്കിൽ വാതക ശേഖരം കണ്ടെത്തിയ പര്യവേക്ഷണ കരാറുമായി മുന്നോട്ട് പോകാൻ ഇറാൻ സർക്കാർ അനുമതി നൽകിയതായും. ഈ ഗ്യാസ് ഫീൽഡിൽ കുറഞ്ഞത് 30 ശതമാനം ഓഹരി ഏറ്റെടുക്കാനുള്ള അവകാശം വിനിയോഗിക്കാൻ ഇന്ത്യൻ കൺസോർഷ്യത്തോട് ഇറാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് 90 ദിവസത്തിനുള്ളിൽ അവകാശം വിനിയോഗിക്കാൻ ഇറാൻ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതായും. എന്നാൽ കമ്പനികൾ ഓഫർ നിരസിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒഎൻജിസി വിദേശ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇന്ത്യൻ കൺസോർഷ്യത്തിലെ കമ്പനികൾ.

വാതകപ്പാടത്തിൽ 23 ട്രില്യൺ ക്യുബിക് അടി ഇൻ-പ്ലേസ് വാതക ശേഖരം ഉണ്ട്. അതിൽ 60 ശതമാനവും വീണ്ടെടുക്കാവുന്നതാണ്. കൂടാതെ ഇന്ത്യൻ കൺസോർഷ്യം ഇതുവരെ 85 മില്യൺ യുഎസ് ഡോളറാണ് ബ്ലോക്കിൽ നിക്ഷേപിച്ചിട്ടുള്ളത്.

X
Top