സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

വൻ വികസനത്തിനൊരുങ്ങി കോഴിക്കോട് സൈബർപാർക്ക്

കോഴിക്കോട്: മലബാറിലെ ഐടി സ്വപ്നങ്ങൾ വികസനത്തിന് കരുത്ത് പകർന്ന കോഴിക്കോട് സൈബർപാർക്ക് പതിനഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വൻ വിപുലീകരണത്തിനൊരുങ്ങുന്നു.

പുതിയ നിരവധി സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൂടുതൽ കമ്പനികളെ ആകർഷിക്കാൻ തയ്യാറെടുക്കുകയാണെന്ന് സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.

ഫുട്‌ബോൾ ടർഫ്, ബാഡ്മിന്റെൺ കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട് എന്നിവ കൂടാതെ ബൈക്ക്, കാർ എന്നിവയ്ക്കായി ഇ.വി ചാർജിംഗ് സ്റ്റേഷനും പൂർത്തീകരിച്ചിട്ടുണ്ട്. ഒരേ സമയം മൂന്ന് ബൈക്ക് ചാർജ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

അത്യാധുനിക മാലിന്യസംസ്‌ക്കരണ സംവിധാനം, അഞ്ച് ലക്ഷം ലിറ്റർ ശുദ്ധജല സംഭരണി എന്നിവയും പൂർത്തീകരിച്ചു. രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

തിരുവനന്തപുരം, കൊച്ചി ഐ.ടി പാർക്കുകളുടെ വൻ വിജയത്തെ തുടർന്ന് മലബാറിനും വികസനം ഉറപ്പാക്കാനാണ് 2009 ൽ 42.5 ഏക്കറിൽ കോഴിക്കോട് സൈബർപാർക്ക് ആരംഭിച്ചത്.

അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തിൽ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ കെട്ടിടത്തിൽ 22 സ്റ്റാർട്ടപ്പ് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.

ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആകെ മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം.

X
Top