ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വെബ്സീരീസുകളുടെ നിർമാണത്തിലേക്ക് മലയാളം ടെലിവിഷൻ ചാനലുകൾ

കൊച്ചി: മലയാള ടെലിവിഷനിൽ സീരിയൽ കാലം കടന്ന് സീരീസ് കാലം. അന്യഭാഷാ വെബ്സീരീസുകൾക്കുള്ള ജനപ്രീതിയുടെ ചുവടുപിടിച്ച് മലയാളത്തിലും സീരീസ് നിർമാണത്തിലേയ്ക്ക് കടക്കുകയാണ് പ്രമുഖ ടെലിവിഷൻ ചാനലുകൾ. 5 കോടി രൂപ മുതൽ 12 കോടി വരെ ചെലവിൽ വെബ്സീരീസുകൾ നിർമിക്കാനുള്ള പദ്ധതികൾ മലയാളത്തിലെ പ്രമുഖ സംവിധായകർക്ക് ഒരു ചാനൽ നൽകിക്കഴിഞ്ഞു.

ചിലത് നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. കോവിഡ് കാലത്ത് മലയാള സിനിമ അഖിലേന്ത്യാതലത്തിൽ ഒടിടിയിൽ നേടിയ സ്വീകാര്യതയും സീരീസുകളിൽ പണം മുടക്കാൻ ചാനലുകൾക്ക് ധൈര്യം നൽകി. മലയാളം ‘ ഒറിജിനൽസിന് ’ മറുനാട്ടിലും ലഭിക്കുന്ന സ്വീകാര്യതയാകും സീരീസുകളുടെ ഭാവി നിർണയിക്കുക.

രണ്ടാം സീസൺ ചെയ്യാനുള്ള സാധ്യത തുറന്നിട്ട് തിരക്കഥകൾ സമർപ്പിക്കാനാണ് സംവിധായകരോട് ചാനലുകൾ നിർദേശിച്ചിരിക്കുന്നത്. മലയാളത്തിൽ ഹിറ്റുകളൊരുക്കിയ യുവ സംവിധായകരാണ് ആദ്യ ഘട്ടത്തിൽ സീരീസുകൾ ചെയ്യുന്നത്. തുടക്കത്തിൽ സീരീസുകളിൽ നിന്ന് അകന്നു നിന്ന താരങ്ങളിൽപ്പലരും പുതിയ പ്രോജക്ടുകളിൽ സഹകരിക്കുന്നുണ്ട്. തുടക്കത്തിൽ  മലയാളത്തിലെ പ്രമുഖ നിർമാണക്കമ്പനികൾക്കാണ് നിർമാണച്ചുമതല. അംഗീകാരം ലഭിച്ച പ്രോജക്ടുകൾക്ക് ചാനലുകൾ തന്നെ പണം മുടക്കും.

X
Top