ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

90 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് മാരുതി

ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 90 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് മാരുതി സുസുക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം അധികമാണ് ലാഭവിഹിതം. ഇതിനായി 2718.7 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഓഹരിയുടമകളുടെ അനുമതിയോടെ ലാഭവിഹിതം വിതരണം ചെയ്യും. സെപ്തംബര്‍ 6 നായിരിക്കും വിതരണം. 2022 ല്‍ 60 രൂപ നിരക്കില്‍ 1812.5 കോടി രൂപയുടെ ലാഭവിഹിതം കമ്പനി വിതരണം ചെയ്തിരുന്നു.

1200 ശതമാനം ലാഭവിഹിതമാണിത്. 8512 രൂപയാണ് കമ്പനി ഓഹരി വില. 2.57 ലക്ഷം കോടി രൂപയാണ് വിപണി മൂല്യം.

X
Top