സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

പോളിസിബസാറിന്റെ നഷ്ടം 204 കോടി രൂപയായി വർധിച്ചു

ഡൽഹി: ജൂൺ പാദത്തിൽ പോളിസിബസാറിന്റെ മാതൃ സ്ഥാപനമായ പിബി ഫിൻ‌ടെക്കിന്റെ മൊത്തം ഏകീകൃത വരുമാനം 112 ശതമാനം വർധിച്ച് 505.19 കോടി രൂപയായി ഉയർന്നിട്ടും അറ്റ നഷ്ടം 204.33 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ട്ടം 110.84 കോടി രൂപയായിരുന്നു.

ഫിൻടെക്കിന്റെ ഇൻഷുറൻസ് പ്രീമിയം വരുമാനം 52 ശതമാനം വർധിച്ച് 2,430 കോടി രൂപയായപ്പോൾ ക്രെഡിറ്റ് വിതരണം 136 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. കോർ ഇൻഷുറൻസ് ബിസിനസ്സിന് ഈ പാദത്തിൽ 18 കോടിയുടെ അഡ്ജസ്റ്റഡ് ഇബിഐടിഡിഎ ഉണ്ടായിരുന്നതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

അതേസമയം പാദ അടിസ്ഥാനത്തിൽ നഷ്ടം 20 കോടി കുറച്ചതിനാൽ നഷ്ടം കുറയ്ക്കുന്ന ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിസിബസാർ പറഞ്ഞു. ജൂൺ അവസാനം വരെ 12.3 ദശലക്ഷം ഇടപാട് ഉപഭോക്താക്കളുണ്ടെന്നും ഇതുവരെ 27.9 ദശലക്ഷം ഇൻഷുറൻസ് പോളിസികൾ വിറ്റഴിച്ചിട്ടുണ്ടെന്നും ഇൻഷുറൻസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ പോളിസിബസാർ അറിയിച്ചു.

X
Top