ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റൂപ്പേ ക്രെഡിറ്റ് കാർഡും യുപിഐയിലേക്ക്

ന്യൂഡൽഹി: ചുരുങ്ങിയ കാലത്തിനകം വൻ സ്വീകാര്യത നേടിയ ഡിജിറ്റൽ പണമിടപാടുകൾക്ക് കൂടുതൽ കരുത്തേകാൻ ക്രെഡിറ്റ് കാർഡുകളെയും യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസിൽ (യുപിഐ) ഉൾപ്പെടുത്തുന്നത് വൈകില്ലെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. ആദ്യഘട്ടത്തിൽ റൂപ്പേ ക്രെഡിറ്റ് കാർഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കുക. ഇത് രണ്ട് മാസത്തിനകം പൂർത്തിയാകും.

റൂപ്പേ ക്രെഡിറ്റ് കാർഡും യുപിഐയും തമ്മിലെ ലിങ്കിംഗിന് റിസർവ് ബാങ്കിന്റെ അനുമതിക്കായി ഉടൻ അപേക്ഷിക്കുമെന്ന് എൻപിസിഐ സിഇഒ ദിലീപ് അസ്‌ബെ പറഞ്ഞു. ആദ്യഘട്ടത്തിൽ ബാങ്ക് ഒഫ് ബറോഡ, എസ്.ബി.ഐ കാർഡ്സ്, ആക്‌സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ റൂപ്പേ ക്രെഡിറ്റ് കാർഡാണ് യുപിഐയിൽ ഇടംപിടിക്കുക. കഴിഞ്ഞ ജൂണിലെ ധനനയ നിർണയത്തിലാണ് റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡുകളെയും യുപിഐയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

നിലവിൽ ഉപഭോക്താവ് ഡെബിറ്റ്/ക്രെഡിറ്റ് പേമെന്റ് നടത്തുമ്പോൾ ഓരോ ഇടപാടിലും വ്യാപാരി നിശ്ചിതഫീസ് നൽകണം. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) എന്ന ഈ ഫീസ് ഡെബിറ്റ് കാർഡുകൾക്ക് കുറവും ക്രെഡിറ്റ് കാർഡുകൾക്ക് കൂടുതലുമാണ്. ക്രെഡിറ്റ് കാർഡുപയോഗിച്ചുള്ള യുപിഐ ഇടപാടുകൾക്കും ഉയർന്ന എംഡിആർ ബാധിക്കുമോയെന്ന് എൻ.പി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

ഡിജിറ്റൽ പണമിടപാടുകൾക്ക് വൻ സ്വീകാര്യതയാണ് ഇന്ത്യയിലുള്ളത്. മേയിൽ 10.41 ലക്ഷം കോടി രൂപ മതിക്കുന്ന 596 കോടി ഇടപാടുകൾ നടന്നുവെന്നാണ് എൻ.പി.സി.ഐയുടെ കണക്ക്. ജൂണിൽ നടന്നത് 10.14 ലക്ഷം കോടി രൂപയുടെ 586 കോടി ഇടപാടുകൾ.

X
Top