ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വിദേശ സ്ഥാപന നിക്ഷേപകരുടെ എന്‍എസ്ഇ ഹോള്‍ഡിംഗ് രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍

മുംബൈ: 2021 ഒക്ടോബര്‍ മുതല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ)28 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ എന്‍എസ്ഇ 500 ലെ എഫ്‌ഐഐ ഹോള്‍ഡിംഗ് 2019 ലെ 23 ശതമാനത്തില്‍ നിന്നും 18 ശതമാനമായി 2022 ല്‍ കുറഞ്ഞു. ബോഫ ഗ്ലോബല്‍ റിസര്‍ച്ച് സമാഹരിച്ച ഡാറ്റകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവില്‍ എഫ്‌ഐഐ ഹോള്‍ഡിംഗ് ബഹുവര്‍ഷത്തെ താഴ്ന്ന നിലയിലാണ്. യു.എസിലെ മാന്ദ്യം പരിഗണിക്കുമ്പോള്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരാനാണ് സാധ്യത, ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

അതേസമയം, ചൈന, വിദേശ സ്ഥാപനങ്ങളെ ആകര്‍ഷിക്കും എന്ന വാദത്തെ ബാങ്ക് ഓഫ് അമേരിക്ക, ഇക്വിറ്റി റിസര്‍ച്ച് തലവന്‍ അമീഷ് ഷാ തള്ളുന്നു. ‘ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന വിപണി (ഇഎം) അലോക്കേഷനായി മത്സരിക്കുന്നില്ല, അവ ദിശാബോധത്തോടെ ബന്ധപ്പെട്ടിരിക്കുന്നു.എമേര്‍ജിഗ് മാര്‍ക്കറ്റ് ബാസ്‌ക്കറ്റിലേക്കുള്ള ഒഴുക്ക് ഇന്ത്യയിലേക്കുള്ള ഒഴുക്കിനെ സൂചിപ്പിക്കും,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ അടുത്ത വര്‍ഷവും ഇന്ത്യന്‍ വിപണികളെ രക്ഷിക്കാന്‍ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ഫണ്ടുകള്‍, എസ്ഐപികള്‍ എന്നിവയില്‍ നിന്ന് ഇക്വിറ്റികളിലേക്ക് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ബോഫ കണക്കാക്കുന്നത്. ഇത് നിഫ്റ്റിയുടെ മൂല്യനിര്‍ണ്ണയത്തെ കൂടുതല്‍ ഉയര്‍ത്തിയേക്കും.

നടപ്പ് വര്‍ഷത്തില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ അറ്റ വാങ്ങല്‍കാരായിരുന്നു. അറ്റ വില്‍പനക്കാരായെങ്കിലും സാമ്പത്തിക, വിവര സാങ്കേതിക വിദ്യ ഓഹരികള്‍ എഫ്‌ഐഐ നിക്ഷേപം തുടര്‍ന്നു. സാമ്പത്തികം, ഹെല്‍ത്ത് കെയര്‍, ടെലികോം എന്നീ മേഖലകളിലാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഏറെയും.

എന്നാല്‍ ഊര്‍ജ്ജ ഓഹരികളെ അവര്‍ കൈയ്യൊഴിഞ്ഞു. അവശ്യവസ്തു മേഖല ഇരുകൂട്ടര്‍ക്കും അപ്രിയമായി തുടരുകയും ചെയ്തു.

X
Top