ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

5.34 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി സൊണാറ്റ ഫിനാൻസ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 5.34 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്ത് സൊണാറ്റ ഫിനാൻസ്. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.18 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനിക്ക്. അതേപോലെ, 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ വില്പന 2021 മാർച്ച് പാദത്തിലെ 56.95 കോടിയിൽ നിന്ന് 28.46 ശതമാനം ഉയർന്ന് 73.16 കോടി രൂപയായി. കൂടാതെ, 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 210.25 ശതമാനം ഉയർന്ന് 13.62 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിൽ ഇത് 4.39 കോടി രൂപയായിരുന്നു.

അതേസമയം, വില്പനയുടെ കാര്യമെടുത്താൽ 2022 സാമ്പത്തിക വർഷത്തിൽ 10.36 ശതമാനം വർദ്ധനവോടെ 297.57 കോടി രൂപയുടെ വില്പന നടത്തി സൊണാറ്റ ഫിനാൻസ്. 2021 മാർച്ചിൽ അവസാനിച്ച മുൻ വർഷം 269.63 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്.

X
Top