ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കെഎസ്ആർടിസി ജൂണിൽ മൂന്നായി വിഭജിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയെ 3 സ്വതന്ത്ര കോർപറേഷനായി വിഭജിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ജൂണിൽ ഇതു നടപ്പാകും. നാലോ അഞ്ചോ ജില്ലകൾ ചേർത്താണ് ഓരോ കോർപറേഷനും രൂപീകരിക്കുക.

ഓരോ കോർപറേഷനും പുതിയ പേരുകളും നൽകും. തമിഴ്നാട് മാതൃകയിലാണ് കോർപറേഷനുകളുടെ വിഭജനം.

തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം 2 തവണ ചെന്നൈയിൽ പോയിരുന്നു. തമിഴ്നാട്ടിൽ 8 കോർപറേഷനുകളാണ്.

ജീവനക്കാരുടെ സ്ഥലം മാറ്റവും വരുമാനവും ഉൾപ്പെടെ എല്ലാം അതതു കോർപറേഷനുകളാണു തീരുമാനിക്കുക. കോർപറേഷന്റെ പരിധിക്കുള്ളിൽ മാത്രമാകും സ്ഥലംമാറ്റം. ബസുകളും ഡിപ്പോകളും വീതിച്ചു നൽകും.

ദീർഘദൂര സർവീസുകൾ ഇൗ കോർപറേഷനുകളിൽപെടില്ല. ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് വഴിയാണ് നടത്തുക. ജൂണിൽ കെഎഎസ് ഉദ്യോഗസ്ഥർ വരുന്നതോടെ ഇവർക്ക് ഓരോ കോർപറേഷനിലെയും ഭരണവിഭാഗത്തിന്റെ ചുമതല നൽകും. ഓരോ കോർപറേഷനും ലാഭത്തിലാക്കാൻ കഴിയുന്ന പരിഷ്കാരങ്ങൾ അവർക്ക് വരുത്താം.

നേരത്തേ സർവീസുകളുടെ ഓപ്പറേഷനുവേണ്ടി 4 സോണുകളായി തിരിച്ചിരുന്നെങ്കിലും പുതിയ കോർപറേഷനുകൾ രൂപീകരിക്കുന്നതോടെ സോണുകൾ ഇല്ലാതാകും.

സർവീസുകൾ കാര്യക്ഷമമാക്കുന്നതിനും ലാഭകരമാക്കുന്നതിനും സർവീസ് മുടങ്ങാതെ നടക്കുന്നതിനും വികേന്ദ്രീകരണം ഗുണം ചെയ്യുമെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ.

കെഎസ്ആർടിസിയെ വിഭജിക്കുന്നതോടെ ജീവനക്കാരുടെ സംഘടനകളുടെ ശക്തിചോരും. ഓരോ കോർപറേഷനിലും റഫറണ്ടം ( ഹിതപരിശോധന ) നടത്തി അംഗീകൃത യൂണിയനുകളെ തീരുമാനിക്കും.

X
Top