ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

യമഹ കൊച്ചിയില്‍ മൈലേജ് ചലഞ്ച് സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യ യമഹ മോട്ടോറിന്റെ 125 സിസി  ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡല്‍ ശ്രേണിയുടെ ഉന്നത മൈലേജിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ അംഗീകൃത ഡീലര്‍മാരായ പെരിങ്ങാട്ട് മോട്ടോര്‍ ഇന്‍ഡെല്‍ ഓട്ടോമോട്ടീവ്‌സ്,   ശ്രീവിഘ്‌നേശ്വര മോട്ടോര്‍സ്  എന്നിവയുമായി സഹകരിച്ച് മൈലേജ് ചലഞ്ച്  പരിപാടികള്‍സംഘടിപ്പിച്ചു.  

ഫാസിനോ 125 ഫൈ ഹൈബ്രിഡ്, റേ 125 ഫൈ ഹൈബ്രിഡ്, സ്ട്രീറ്റ്റാലി 125 ഫൈ ഹൈബ്രിഡ്  തുടങ്ങിയവ അടങ്ങിയതാണ് യമഹയുടെ 125 ഹൈബ്രിഡ്
സ്‌കൂട്ടര്‍ മോഡല്‍ ശ്രേണി.  നൂറിലേറെ യമഹ ഉപഭോക്താക്കള്‍ പരിപാടികളില്‍പങ്കെടുത്തു.  മൂന്നു ഡീലര്‍ വിഐപികളുടേയും ഉപഭോക്താക്കളുടേയുംസാന്നിധ്യത്തില്‍ യമഹയുടെ മുതിര്‍ന്ന മാനേജുമെന്റ് അംഗങ്ങള്‍ പരിപാടികള്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.
പങ്കെടുത്തവര്‍ക്ക് മുന്നില്‍ ഒരു ചെറു വിവരണം അവതരിപ്പിച്ചു കൊണ്ടാണ് മൈലേജ്ചലഞ്ച് പരിപാടികള്‍ ആരംഭിച്ചത്.   കൂടുതല്‍ ഫലപ്രദമായ റൈഡിങ് സ്വഭാവം,റൈഡിനായി റൂട്ട് ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയെ കുറിച്ച് ഈ വിവരണത്തിനിടെമാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതിനു പിന്നാലെ അവര്‍ 30 കിലോമീറ്റര്‍ റൈഡിനുതുടക്കം കുറിക്കുന്നതിനു മുന്നോടിയായി ഇന്ധനം നിറച്ചു. നഗര ഗതാഗതം, ഓപണ്‍റോഡുകള്‍ തുടങ്ങിയവയെല്ലാം അടങ്ങിയതും സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍, ഘടന,ബ്രേകിങ്, ആക്‌സിലറേഷന്‍, തുടക്കത്തിലെ പിക് അപ് തുടങ്ങിയവയെ കുറിച്ചെല്ലാംകൃത്യമായ ധാരണയുണ്ടാക്കാന്‍ സഹായിക്കും വിധമായിരുന്നു ഇത്.  

തിരിച്ചെത്തിയശേഷം സ്‌കൂട്ടറുകളില്‍ മുന്‍പുണ്ടായിരുന്ന നിലയിലേക്ക് ഇന്ധനം വീണ്ടുംനിറയ്ക്കുകയും ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് മൈലേജ് കണക്കാക്കുന്നതിനായി രേഖപ്പെടുത്തുകയും ചെയ്തു.സന്ദര്‍ശിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും സുവനീറുകള്‍ നല്‍കുകയും സൗജന്യ വാട്ടര്‍വാഷ് ലഭ്യമാക്കുകയും വാഹനങ്ങള്‍ പത്തു പോയിന്റ് പരിശോധനയ്ക്ക്വിധേയമാക്കുകയും ചെയ്തു. താഴെ സൂചിപ്പിച്ചിട്ടുള്ള അഞ്ചു വിജയികള്‍ക്ക് മികച്ചമൈലേജ് കൈവരിച്ചതിനുള്ള ട്രോഫികള്‍,സര്‍ട്ടിഫിക്കറ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍തുടങ്ങിയവ സമ്മാനിച്ചു.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 125 സിസി ഹൈബ്രിഡ് ശ്രേണിയിലെ സ്‌കൂട്ടറുകള്‍ക്ക്ഇന്ത്യയിലുടനീളം കൈവരിക്കാനായ അതുല്യമായ ഇന്ധന ക്ഷമതാ നിരക്കുകള്‍സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനാണ് മൈലേജ് ചലഞ്ച് പരിപാടികള്‍സംഘടിപ്പിച്ചത്. ഇന്ധനവില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മൈലേജ്ചലഞ്ച് പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളെ സംബന്ധിച്ച് വളരെപ്രധാനപ്പെട്ടതാണ്. യമഹ ഇന്ധന ക്ഷമതയുമായി ബന്ധപ്പെട്ട ഹൈബ്രിഡ് അസിസ്റ്റ്സംവിധാനം അവതരിപ്പിക്കുക മാത്രമല്ല, കൂടുതല്‍ ഫലപ്രദമായ രീതികളില്‍ തങ്ങളുടെസ്‌കൂട്ടര്‍ റൈഡു ചെയ്ത് ഏറ്റവും മികച്ച മൈലേജു കൈവരിക്കുകയും പണംലാഭിക്കുകയും ചെയ്യാന്‍ ഉപഭോക്താക്കളെ പഠിക്കാന്‍ സഹായിക്കുകയും കൂടിയാണുചെയ്യുന്നത്.

X
Top