സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

6 മാസത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച് ഓട്ടോമോട്ടീവ് കമ്പനി ഓഹരി

ന്യൂഡല്‍ഹി: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ഓഹരിയാണ് ഷാഫ്‌ലര്‍ ഇന്ത്യ. 10 ശതമാനം ഉയര്‍ന്ന് 3,444.95 രൂപയിലാണ് ഓഹരി എത്തിയത്. കഴിഞ്ഞ നാല് സെഷനുകളില്‍ 16 ശതമാനവും ആറ് മാസത്തില്‍ 107 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

1660 രൂപയില്‍ നിന്നും 3444.95 രൂപയിലേയ്ക്കായിരുന്നു ഈ കാലയളവിലെ കുതിപ്പ്. ഇന്‍ഡസ്ട്രിയല്‍ ഓട്ടോമോട്ടീവ് വിതരണക്കാരാണ് ഷാഫ്‌ലര്‍. 4 ഉത്പാദന ശാലകളും 8 വില്‍പന ഓഫീസുകളുമുള്ള കമ്പനിയ്ക്ക് രാജ്യത്തുടനീളം സാന്നിധ്യമുണ്ട്.

LuK,INA, FAG എന്നിവയാണ് പ്രധാന ബ്രാന്‍ഡുകള്‍. വഡോദരയിലുള്ള രണ്ട് പ്ലാന്റുകളില്‍ നിന്നായി മികച്ച ബാള്‍ ബിയറിംഗുകള്‍, സിലിണ്ടറിക്കല്‍ റോളര്‍ ബെയറിംഗുകള്‍, സ്ഫരിക്കല്‍ റോളര്‍ ബെയറിംഗുകള്‍, വീല്‍ ബെയറിംഗുകള്‍ എന്നിവ നിര്‍മ്മിക്കുന്നു.പൂനെയിലുള്ള പ്ലാന്റ് എഞ്ചിന്‍, പവര്‍ട്രെയ്ന്‍ ഭാഗങ്ങളാണ് നിര്‍മ്മിക്കുന്നത്.

ഹൊസൂരിലുള്ള നാലാമത്തെ പ്ലാന്റ് നിര്‍മമിക്കുന്നത് ക്ലച്ച്, ഹൈഡ്രോളിക് ക്ലച്ചുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ്. ജൂണിലവസാനിച്ച ആറ് മാസത്തില്‍ 432.90 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 61.7 ശതമാനം കൂടുതലാണ് ഇത്. വരുമാനം 33 ശതമാനം വര്‍ധിപ്പിച്ച് 3316 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

ഇബിറ്റ മാര്‍ജിന്‍ 40 ബിപിഎസ് പോയിന്റ് വര്‍ധിച്ച് 19.2 ശതമാനവുമായി.

X
Top