രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

തിരുവനന്തപുരത്തും ആലപ്പുഴയിലും സിറ്റി ഗ്യാസ് പദ്ധതി തുടങ്ങി

തിരുവനന്തപുരം: അപകട രഹിതവും ചെലവു കുറഞ്ഞതുമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കു തിരുവനന്തപുരത്തും ആലപ്പുഴയിലും തുടക്കമായി.

തിരുവനന്തപുരത്തു കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയത്. കൊല്ലം ജില്ലയിലെ ഗ്യാസ് വിതരണവും ഇൗ പ്ലാന്റുകൾ വഴി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

സിറ്റി ഗ്യാസ് വിതരണ രംഗത്തെ കമ്പനിയായ എജി ആൻഡ് പി പ്രഥം ആണ് പദ്ധതി നടപ്പാക്കുന്നത്. ക്ലീൻ എനർജി സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എജി ആൻഡ് പി പ്രഥം കമ്പനിയുടെ 2500 കോടി നിക്ഷേപത്തിലൂടെ 1500 തൊഴിലവസരങ്ങൾ ലഭിക്കുമെന്നും പദ്ധതിക്കായി പ്രത്യേകം നോഡൽ ഓഫിസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. എജി ആൻഡ് പി പ്രഥം സിഇഒ അഭിലേഷ് ഗുപ്ത പങ്കെടുത്തു.

പ്രതിദിനം 200 ടൺ പ്രകൃതിവാതകം കൈകാര്യം ചെയ്യാൻ ശേഷിയുള്ള എൽസിഎൻജി സ്റ്റേഷനുകളാണ് കൊച്ചുവേളിയിലും ചേർത്തലയിലുമുള്ളത്. കൊച്ചുവേളിയിൽ നിന്നു തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലേക്കും ചേർത്തല സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ജില്ലയിലും കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്കും വാതകമെത്തിക്കും.

ആലപ്പുഴയിൽ പതിനൊന്നും കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത് ‍ഏഴും സിഎൻജി സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മാർച്ചോടെ സംസ്ഥാനത്ത് 23 സിഎൻജി സ്റ്റേഷനുകൾ കൂടി ആരംഭിക്കും.

കൊച്ചുവേളി സ്റ്റേഷൻ 9,500 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1,000 വാണിജ്യ സ്ഥാപനങ്ങൾക്കും പ്രയോജനകരമാകും. ചേർത്തല സ്റ്റേഷൻ 6,000 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1,000 വാണിജ്യ സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കും.

മൂന്നു ജില്ലയിലുമായി 5700 സിഎൻജി വാഹനങ്ങളാണുള്ളത്. 2023 അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റി, വയലാർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല വികസിപ്പിക്കും.

കേരളത്തിൽ 3 കമ്പനികളാണു മൂന്നു മേഖലയായി ഗ്യാസ് വിതരണത്തിനു കരാറെടുത്തത്. വടക്കൻ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്(ഐഒഎജിപിഎൽ), പത്തനംതിട്ട, കോട്ടയം, ഇടുക്കി മേഖലയിൽ ഷോലാ ഗ്യാസ്കോ കമ്പനി, തിരുവനന്തപുരം കൊല്ലം, ആലപ്പുഴ ജില്ലകളിൽ എജി ആൻഡ് പി പ്രഥം എന്നിവ.

വടക്കുള്ള ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതി പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

X
Top