ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ട്രെഡൻസ് 175 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ ട്രെഡൻസ് ബോസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റർനാഷണലിൽ നിന്ന് സീരീസ് ബി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 175 മില്യൺ ഡോളർ സമാഹരിച്ചു.

ഇടപാടിന്റെ ഭാഗമായി കമ്പനിയുടെ ന്യൂനപക്ഷ ഓഹരികൾ അഡ്വെന്റ് ഏറ്റെടുക്കുമെന്ന് ട്രെഡൻസ് പ്രസ്താവനയിൽ പറഞ്ഞു. ഈ മൂലധന സമാഹരണത്തോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 500 മില്യൺ ഡോളറായി ഉയർന്നു. ആഗോളതലത്തിൽ ടെക് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗ് പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ മൂലധന സമാഹരണം എന്നതും ശ്രദ്ധേയമാണ്.

ഡാറ്റാ വിഷ്വലൈസേഷൻ, ഡാറ്റാ മാനേജ്‌മെന്റ്, അഡ്വാൻസ്‌ഡ് അനലിറ്റിക്‌സ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ് കഴിവുകൾ എന്നിവ ഉപയോഗിച്ച് ക്ലയന്റുകൾക്ക് പ്രവർത്തനക്ഷമമായ ഉൾക്കാഴ്ചകൾ നൽകുന്നതിനായി ഭൗമിക്, സുമിത് മെഹ്‌റ, ശശാങ്ക് ദുബെ എന്നിവർ ചേർന്ന് 2013-ൽ സ്ഥാപിച്ച കമ്പനിയാണ് സാൻ ജോസ് ആസ്ഥാനമായുള്ള ട്രെഡൻസ്.

ട്രെഡൻസിന്റെ വരുമാനത്തിന്റെ 80% വരുന്നത് വടക്കേ അമേരിക്കൻ പ്രവർത്തനത്തിൽ നിന്നാണ്. സ്റ്റാർട്ടപ്പ് മുമ്പ് പിഇ സ്ഥാപനമായ ചിക്കാഗോ പസഫിക് പാർട്‌ണേഴ്‌സിൽ നിന്ന് 100 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. 1,800-ലധികം ആളുകൾ ജോലി ചെയ്യുന്ന ട്രെഡൻസിന് സാൻ ജോസ്, ചിക്കാഗോ, ലണ്ടൻ, ടൊറന്റോ, ബെംഗളൂരു എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.

അതേസമയം 1984-ൽ സ്ഥാപിതമായ അഡ്വെന്റ്, നീൽസെൻഐക്യു, സോഫോസ് സൊല്യൂഷൻസ്, ക്വസ്റ്റ് ഗ്ലോബൽ സർവീസസ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന് 41 രാജ്യങ്ങളിലായി 390-ലധികം പിഇ നിക്ഷേപങ്ങളുണ്ട്, കൂടാതെ മാനേജ്‌മെന്റിന് കീഴിൽ 75.9 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.

X
Top