ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണിയിലെ ഡെലിവറി വോള്യത്തില്‍ 66% വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ കുതിപ്പിനെ തുടര്‍ന്ന്‌ ഡെലിവറി വോള്യത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്‌. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വന്‍വിജയത്തെ തുടര്‍ന്നുള്ള വിപണിയിലെ കുതിപ്പ്‌ നിക്ഷേപ താല്‍പ്പര്യം വര്‍ധിതമായ തോതില്‍ ഉയരുന്നതിനാണ്‌ വഴിവെച്ചത്‌.

കഴിഞ്ഞ മൂന്ന്‌ വ്യാപാര ദിനങ്ങളിലെ നിഫ്‌റ്റിയിലെ 50 ഓഹരികളിലുണ്ടായ ഡെലിവറി വോള്യം ശരാശരി പ്രതിദിനം 18,000 കോടി രൂപയാണ്‌. 66 ശതമാനം വര്‍ധനയാണ്‌ ഡെലിവറി വോള്യത്തില്‍ ഉണ്ടായത്‌. നവംബറില്‍ 10,844 കോടി രൂപയും ഒക്‌ടോബറില്‍ 11,265 കോടി രൂപയുമായിരുന്നു ഡെലിവറി വോള്യം.

ഒരു ദിവസം മൊത്തം വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളില്‍ നിന്നും വാങ്ങുന്നയാള്‍ക്ക്‌ മൊത്തം ഡെലിവറി ചെയ്യപ്പെടുന്ന ഓഹരികളുടെ എണ്ണമാണ്‌ ഡെലിവറി വോള്യം.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താല്‍പ്പര്യം വിലയിരുത്തുന്നതിനുള്ള ഒരു മാനദണ്‌ഡമാണ്‌ ഡെലിവറി വോള്യം. ഡെലിവറി വോള്യം ഉയരുമ്പോള്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നുവെന്നാണ്‌ മനസിലാക്കേണ്ടത്‌.

ലാര്‍ജ്‌കാപ്‌ ഓഹരികലുടെ ഡെലിവറി വോള്യത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണുണ്ടായത്‌. ഡിസംബറില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഡെലിവറി വോള്യത്തില്‍ 70 ശതമാനം വര്‍ധനയാണുണ്ടായത്‌. 2254 കോടി രൂപയാണ്‌ ശരാശരി ഡെലിവറി വോള്യം. ഇത്‌ മുന്‍മാസം 1267 കോടി രൂപയായിരുന്നു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഡെലിവറി വോള്യത്തില്‍150 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്‌. 2128 കോടി രൂപയാണ്‌ ശരാശരി ഡെലിവറി വോള്യം. ഇത്‌ മുന്‍മാസം 830 കോടി രൂപയായിരുന്നു.

കഴിഞ്ഞ എട്ട്‌ ദിവസം കൊണ്ട്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ 28,425 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

X
Top