ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഫാബ് അക്കാദമി 2023 പ്രവേശനം ആരംഭിച്ചു; കളമശേരിയിലെ സൂപ്പര്‍ ഫാബ് ലാബിലും അവസരം

കൊച്ചി: ഗ്ലോബല്‍ ഫാബ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ലോകമാകമാനമുള്ള തിരഞ്ഞെടുക്കപ്പെട്ട ഫാബ് ലാബുകളില്‍ നടത്തി വരുന്ന ഫാബ് അക്കാദമി കോഴ്സിന്‍റെ 2023 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശേരിയിലെ സൂപ്പര്‍ ഫാബ്ഹബിലും ഫാബ് അക്കാദമി കോഴ്സ് പഠിക്കാവുന്നതാണ്.

അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പ്രൊഫെഷനലുകള്‍ക്ക് കോഴ്സിന് അപ്ലൈ ചെയ്യാം.

എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍ തുടങ്ങി ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും, മാതൃകാരൂപകല്‍പ്പനയില്‍ താല്പര്യമുള്ള എല്ലാ ഉദ്യോഗാര്ഥികള്ക്കും ഈ കോഴ്സിന് അപേക്ഷിക്കാം.

അപേക്ഷകരില്‍ നിന്നും അഭിമുഖ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിന്‍റെ 70% വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.

http://fabacademy.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫാബ് അക്കാദമി കോഴ്സ് പൂര്‍ണമായും ഓഫ്ലൈന്‍ ആയി ഫാബ്ഹബ് കൊച്ചിയില്‍ നേരിട്ടെത്തി ചെയ്യേണ്ടതാണ്.
ഫാബ് അക്കാദമി എന്നത് ഒരു ഡിപ്ലോമ എന്നതിലുപരി ഫിനിഷിങ് സ്കൂള്‍ മാതൃകയില്‍ വിഭാവനം ചെയ്തിരിക്കുന്ന പാഠ്യപദ്ധതിയാണ്.

സാധാരണ കോഴ്സുകളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്കു സ്വയം പ്രൊജെക്ടുകള്‍ തിരഞ്ഞെടുക്കാനും അവ വികസിപ്പിക്കാനുമുള്ള അവസരമാണ് ഇവിടെ നല്‍കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിലെ പ്രൊഫസര്‍ നീല്‍ ഗെര്‍ഷന്‍ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 6238436476 എന്ന നമ്പറില്‍ വിളിക്കാം.

X
Top