ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

36 ഉപഗ്രഹങ്ങളുമായി ജിഎസ്എൽവി വാണിജ്യവിക്ഷേപണം അടുത്തമാസം

ചെന്നൈ: ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബി’ന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആർഒയുടെ ജിഎസ്എൽവി എംകെ-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആർഒ നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്.

ഭൂസ്ഥിര ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിക്കാണ് വൺ വെബ് ഐഎസ്ആർഒയുടെ സഹായം തേടിയിരിക്കുന്നത്. 36 ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാവുമെന്ന് വൺ വെബ് അറിയിച്ചു.

വിക്ഷേപിക്കാനുള്ള ഉപഗ്രഹങ്ങൾ അമേരിക്കയിലെ ഫ്ളോറിഡയിൽനിന്ന് പ്രത്യേക ചരക്കുവിമാനത്തിൽ ചെന്നൈയിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കുന്ന വിക്ഷേപണത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.

വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് പിഎസ്എൽവി റോക്കറ്റുകളാണ് ഇതുവരെ ഐഎസ്ആർഒ ഉപയോഗിച്ചിരുന്നത്. ജിഎസ്എൽവി എംകെ-3യുടെ ഇതിനുമുമ്പത്തെ നാലുവിക്ഷേപണവും ഇന്ത്യയുടെ ദേശീയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു.

1.75 ടൺ ഭാരം വരുന്ന ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനേ പിഎസ്എൽവിക്ക് കഴിയൂ. എന്നാൽ, ജിഎസ്എൽവി ഉപയോഗിച്ച് 10 ടൺവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെത്തിക്കാനാവും. ജിഎസ്എൽവി കൂടി ഉപയോഗപ്പെടുത്തുന്നതോടെ ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതൽ കരുത്തുലഭിക്കും.

X
Top