ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എല്‍ഐസി ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ 17% ശമ്പള വര്‍ധന

2022 ഓഗസ്റ്റ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന. ഇതിനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി എല്‍ഐസി അറിയിച്ചു.

രാജ്യത്തെ 1,10,000-ത്തിലധികം വരുന്ന എല്‍ഐസി ജീവനക്കാര്‍ക്കാണു ശമ്പള വര്‍ധനയുണ്ടാവുക.

നിലവിലുള്ള ജീവനക്കാര്‍ക്കും മുന്‍ എല്‍ഐസി ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിന്റെ ഗുണങ്ങള്‍ ലഭിക്കും.

ഒരു തൊഴിലുടമ എന്ന നിലയില്‍ ഭാവി തലമുറയെ കൂടി ആകര്‍ഷിക്കാന്‍ എല്‍ഐസിക്ക് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി 2024 മാര്‍ച്ച് 15 ന് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

എല്‍ഐസി ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണു ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കുന്നത്.
1/4/2010 ന് ശേഷം എല്‍ഐസിയില്‍ ജോലിയില്‍ പ്രവേശിച്ച 24,000-ത്തോളം ജീവനക്കാരുടെ മികച്ച ഭാവിക്കായി എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വര്‍ധിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ വേതന പരിഷ്‌കരണത്തില്‍ ഉള്‍പ്പെടും.

X
Top