ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. മെയ് മാസത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 107 ടണ്‍ ആയിരുന്നു.
ജൂണില്‍ ഇറക്കുമതി ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്താവായ ഇന്ത്യ, ഉയര്‍ന്ന വ്യാപാര, കറന്റ് അക്കൗണ്ട് കമ്മിയില്‍പെട്ടുഴറുകയാണ്. ഈ സാഹചര്യത്തില്‍ വന്‍ ചെലവ് വരുന്ന ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ഇറക്കുമതി ഉത്പന്നങ്ങളെ നിരീക്ഷിക്കുയായിരുന്നു കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണ്ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് വര്‍ധന രേഖപ്പെടുത്തിയ മെയ് മാസത്തില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 6.03 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഈ മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്.
മഹാമാരിയ്ക്ക് ശേഷം ഡിമാന്‍ഡ് വീണ്ടെടുത്തതിനാല്‍, കഴിഞ്ഞ വര്‍ഷം ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യം നടത്തിയിരുന്നു. ഇറക്കുമതി നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗമായാണ് ചരക്കുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കേന്ദ്രം നികുതി 7.5 ശതമാനമായി കുറച്ചതിന്റെ ഫലമായാണ് രാജ്യത്ത് ഇറക്കുമതി വര്‍ധിച്ചത്.
സ്വര്‍ണക്കടത്ത് കുറയ്ക്കുന്നതിനായി 2022 ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കണമെന്ന് രാജ്യത്തെ പ്രമുഖ ജ്വല്ലറികള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിനായി ചൈന, യുഎസ്എ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്നു.

X
Top