ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യയിലെ പരസ്യവിപണി കുതിച്ചുയർന്നേക്കും

ബെംഗളൂരു: ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. (Dentsu) ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും.
2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല.
ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024 ൽ 5.1 ശതമാനമായിരിക്കും വളർച്ച. ഇന്ത്യയിൽ 2022ൽ പരസ്യവിപണിയുടെ 33.4 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആയിരിക്കും. ടെലിവിഷൻ പ്ലാറ്റ്ഫോമുകൾ 41.8 ശതമാനവും ആയി പരസ്യ വിപണിയുടെ സിംഹഭാഗവും കൈയടക്കും.

X
Top