ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ലെനോവോ ലാപ്‌ടോപ്പുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു

കൊച്ചി: ലെനോവോ, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിന് യോഗ ആന്‍ഡ് ലീജന്‍ ലാപ്‌ടോപ്പുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. ലീജന്‍ 5ഐ, ലീജന്‍ 5ഐ പ്രോ, ലീജന്‍ സ്ലിം 7ഐ, ഐഡിയപാഡ് ഗെയിമിങ് 3ഐ എന്നിവക്കൊപ്പം യോഗ 9ഐ, യോഗ സ്ലിം 7ഐ പ്രോ, യോഗ 7ഐ എന്നിവയും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. 12ാം തലമുറ ഇന്റല്‍കോര്‍ പ്രോസസറാണ് എല്ലാ ലാപ്‌ടോപ്പുകളുടെയും കരുത്ത്. വേഗതയേറിയ ഗ്രാഫിക്‌സ്, മെച്ചപ്പെട്ട ബാറ്ററി പ്രകടനം, ഉപഭോക്താക്കള്‍ക്കായി ലെനോവോയുടെ സ്മാര്‍ട്ടര്‍ ഇന്നൊവേഷന്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സുസ്ഥിരമായ ഡിസൈന്‍ എന്നിവയും ലാപ്‌ടോപ്പുകളില്‍ സജ്ജീകരിച്ചിരിട്ടുണ്ട്.
ഇമ്മേഴ്‌സീവ് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള അള്‍ട്രാ സ്ലിം-ലൈറ്റ് ലാപ്‌ടോപ്പുകളില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള എഡ്ജ് ഡിസൈന്‍, സൗകര്യപ്രദമായ മൊബിലിറ്റിക്കും അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ളവയാണ്. തടസമില്ലാത്ത ഗെയിംപ്ലേ അനുഭവം നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ മിനിമല്‍ ഡിസൈന്‍ ഫലപ്രദമായ തെര്‍മല്‍ മാനേജ്‌മെന്റും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങാന്‍ തിരഞ്ഞെടുക്കുന്ന ഉപകരണങ്ങളില്‍ പ്രീമിയം കെയര്‍, ലെനോവോയുടെ സിഒ2 ഓഫ്‌സെറ്റ് സേവനം പോലുള്ള സേവനങ്ങള്‍ ലഭിക്കും.
ലെനോവോ യോഗ 9ഐ, യോഗ സ്ലിം 7ഐ പ്രോ, യോഗ 7ഐ എന്നിവ ഓട്‌സ്മീല്‍, സ്‌റ്റോം ഗ്രേ, സ്ലേറ്റ് ഗ്രേ എന്നീ നിറങ്ങളില്‍ യഥാക്രമം 1,69,990 രൂപ, 1,06,990 രൂപ, 1,14,990 രൂപ വിലയില്‍ ലഭ്യമാണ്. ലീജന്‍ 5ഐ, ലീജന്‍ 5ഐ പ്രോ, ലീജന്‍ സ്ലിം 7ഐ എന്നിവ യഥാക്രമം 1,44,990 രൂപയ്ക്കും 1,64,990 രൂപയ്ക്കും 1,50,990 രൂപയ്ക്കും ലഭിക്കും. ഓനിക്‌സ് ഗ്രേ നിറത്തിലുള്ള ഐഡിയപാഡ് ഗെയിമിങ് 3ഐ 84,990 രൂപ മുതല്‍ ലഭ്യമാകും. ലെനോവോയുടെ കൊച്ചിയിലെ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളില്‍ നിന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും യോഗ, ലീജന്‍, ഐഡിയപാഡ് ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വാങ്ങാം

X
Top