ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സംസ്ഥാനത്തെ ഉൽപന്ന നിർമാണ മേഖല വളരുന്നു

തിരുവനന്തപുരം: കേരളത്തിലെ ഉൽപന്നനിർമാണ മേഖലയിൽ നാലു വർഷത്തിനിടെ തുടർച്ചയായി വളർച്ചയുണ്ടായെന്നും ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനമാണിതിനു കാരണമെന്നും സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട്.

രാസവസ്തു, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ, യന്ത്രങ്ങൾ എന്നിവയുടെ ഉൽപാദനത്തിലേർപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണു നേട്ടമുണ്ടാക്കിയത്. എന്നാൽ പരമ്പരാഗത വ്യവസായങ്ങൾ വളർച്ച നേടുന്നില്ല.

ഘടനാപരമായ പ്രശ്നങ്ങളും, അഭ്യസ്തവിദ്യരായ യുവതലമുറയുടെ പിൻമാറ്റവുമാണു കാരണം. രാസവസ്തു, പെട്രോളിയം ഉൽപന്നങ്ങൾ, റബർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഔഷധം, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ എന്നിവ പ്രതീക്ഷ നൽകുന്ന മേഖലകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ എണ്ണം കൂടുതൽ പരമ്പരാഗത മേഖലയിൽ തന്നെയാണ.്

വ്യവസായ മേഖല മുൻവർഷത്തെക്കാൾ 17.29 ശതമാനം വളർച്ചയും ഉൽപന്ന നിർമാണ മേഖല 18.19 ശതമാനം വളർച്ചയും നേടി. വ്യവസായ രംഗത്ത് നിർമാണ മേഖലയാണ് പ്രബലമെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവേയെ അടിസ്ഥാനമാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തൊഴിലാളികളിൽ 11.9 ശതമാനം പേരും കൺസ്ട്രക്‌ഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ദേശീയതലത്തിൽ ഇതു 10.9 ശതമാനം.

X
Top